വെമ്പായം പഞ്ചായത്തിലെ പെരുംകുര്‍ വാര്‍ഡില്‍ സിപിഐഎമ്മും സിപിഐയും നേര്‍ക്കുനേര്‍ മത്സരരംഗത്ത്

ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെ തിരുവനന്തപുരം വെമ്പായം പഞ്ചായത്തിലെ പെരുംകുര്‍ വാര്‍ഡില്‍ സിപിഐഎമ്മും സിപിഐയും നേര്‍ക്കുനേര്‍ മത്സരരംഗത്ത്. നേരത്തെ പാര്‍ട്ടി ഒത്തുതീര്‍പ്പുകള്‍ പ്രതീക്ഷിച്ചെങ്കിലും ഇപ്പൊള്‍ മത്സരം കടുക്കുകയാണ്.

കഴിഞ്ഞ 15 വര്‍ഷമായി സിപിഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന പെരുംകൂര്‍ വാര്‍ഡ് തുടര്‍ച്ചയായുള്ള തോല്‍വിയുടെ പേരില്‍ സിപിഐഎം തിരിച്ചെടുക്കുകയായിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ ചില വ്യക്തികളുടെ താത്പര്യമാണ് നേര്‍ക്കുനേരുള്ള മത്സരത്തിന് കാരണമായതെന്നാണ് സിപിഐ സ്ഥാനാര്‍ത്ഥി പറയുന്നത്. ഇടത് മുന്നണിയുടെ നയത്തിന് എതിരായി പ്രദേശത്തെ ചില സിപിഐഎം നേതാക്കളുടെ പ്രവര്‍ത്തനത്തെയും സിപിഐ കുറ്റപ്പെടുത്തുന്നുണ്ട്.

വെമ്പായം സര്‍വീസ് സഹകരണ ബങ്ക് പ്രസിഡന്റും ലോക്കല്‍ കമ്മിറ്റി അംഗവുമായ എ.എം. ഫാറൂഖാണ് സി പിഐഎം സ്ഥാനാര്‍ഥി. താഴേക്കര രാഹുലാണ് വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. സിപിഐഎമ്മും സിപിഐയും നേര്‍ക്ക് നേരെ മത്സരിക്കുമ്പോള്‍ വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top