കെഎസ്എഫ്ഇയില്‍ വന്‍ തട്ടിപ്പ്, റെയ്ഡിന്റെ വിശദാശംങ്ങള്‍ പുറത്തുവിടാത്തത് എന്തുകൊണ്ട്; രമേശ് ചെന്നിത്തല

Details of KSFE raid should be released; Ramesh Chennithala

കെഎസ്എഫ്ഇയില്‍ വന്‍ തട്ടിപ്പുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റെയ്ഡിന്റെ വിവരങ്ങള്‍ വിജിലന്‍സ് പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. വിശദശംങ്ങള്‍ പുറത്തു വിടാന്‍ തയാറാകണം. ഇത് പുറത്ത് വിടാത്തതില്‍ ദുരൂഹതയുണ്ട്. റെയ്ഡിനെതിരെ ‘ വട്ട് എന്ന് ‘ പരസ്യ പ്രസ്താവന നടത്തിയ ധനമന്ത്രി തോമസ് ഐസക് ആര്‍ക്കാണ് വട്ട് എന്ന് തുറന്നു പറയണമെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിജിലന്‍സിന്റെ മാസ് ഓപ്പറേഷനാണ് ഇന്നലെ നടന്നത്. ഇത്തരം ഓപ്പറേഷനുകള്‍ കഴിഞ്ഞാല്‍ അന്വേഷണത്തിന്റെ വിവരങ്ങള്‍ പുറത്തുവിടാറുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് വിജിലന്‍സ് അന്വേഷണവിവരങ്ങള്‍ പുറത്തുവിടാത്തതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. തോമസ് ഐസക്കിന് തനിക്ക് കീഴിലുള്ള ഒരുവകുപ്പിലും അഴിമതി കണ്ടെത്തുന്നത് ഇഷ്ടമല്ല. അഴിമതി കണ്ടെത്തുന്നത് കണ്ടാല്‍ തോമസ് ഐസക് ഉറഞ്ഞുതുള്ളും. പൊതുസമൂഹത്തിന്റെ പണമാണ് കെഎസ്എഫ്ഇയുടേത്. അതില്‍ അഴിമതി നടന്നുവെന്ന് വിജിലന്‍സ് കണ്ടെത്തിയാല്‍ അത് വട്ടാണെന്ന് പറഞ്ഞ് തോമസ് ഐസക്കിന് ഒഴിഞ്ഞുമാറാനാവില്ല. ജനങ്ങളുടെ ആശങ്ക അവസാനിപ്പിക്കാന്‍ ധനമന്ത്രി തയാറാവണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Story Highlights Details of KSFE raid should be released; Ramesh Chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top