കാർഷിക നിയമങ്ങൾ അനിവാര്യം : ആവർത്തിച്ച് പ്രധാനമന്ത്രി

കാർഷിക നിയമങ്ങൾ അനിവാര്യമാണെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്തിയുടെ റേഡിയോ പരിപാടിയായ മൻകി ബാത്തിലൂടെയായിരുന്നു പരാമർശം.
ഇന്ത്യയിലെ കർഷകരെ നിയമ നിർമ്മാണം ശാക്തീകരിച്ചുവെന്നും കർഷകർക്ക് സഹായകരാമായി കാർഷിക നിയമങ്ങൾ രാജ്യമാകെ മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കർഷകരുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചുവെന്നും കർഷകരുടെ നന്മയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു.
കാർഷികോത്പന്ന വിപണന പ്രോത്സാഹന ബിൽ 2020, കർഷക ശാക്തീകരണ സേവന ബിൽ 2020, അവശ്യസാധന (ഭേതഗതി) ബിൽ 2020 എന്നിവയാണ് കാർഷിക നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധം അലയടിക്കുകയാണ്. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നത്തുന്നത്. പ്രതിഷേധക്കാരെ തടയാന് പൊലീസ് കണഅണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
Story Highlights – farm laws are important says pm narendra modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here