Advertisement

വിജിലന്‍സ് പരിശോധന നടന്ന കെഎസ്എഫ്ഇ ബ്രാഞ്ചുകളുടെ വിവരങ്ങള്‍ തേടി ധനവകുപ്പ്

November 29, 2020
Google News 1 minute Read

വിജിലന്‍സ് പരിശോധന നടന്ന കെഎസ്എഫ്ഇ ബ്രാഞ്ചുകളുടെ വിവരങ്ങള്‍ തേടി ധനവകുപ്പ്. പരിശോധന നടന്ന 40 ബ്രാഞ്ചുകളുടെ വിവരങ്ങളാണ് ധനവകുപ്പ് പരിശോധിക്കുന്നത്. വിവരങ്ങള്‍ കെഎസ്എഫ്ഇ ശേഖരിച്ച് ഉടന്‍ ധനവകുപ്പിന് കൈമാറും. ആരോപണമുയര്‍ന്ന ബ്രാഞ്ചുകളില്‍ ആഭ്യന്തര ഓഡിറ്റിംഗ് നടത്താന്‍ കെഎസ്എഫ്ഇ തീരുമാനിച്ചു.

വിജിലന്‍സ് പരിശോധനയ്‌ക്കെതിരെ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് റെയിഡ് നടന്ന കെഎസ്എഫ്ഇ ബ്രാഞ്ചുകളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ധനവകുപ്പ് തീരുമാനിച്ചത്. നാല്‍പത് ശാഖകളില്‍ നടത്തിയ പരിശോധനയില്‍ ഇരുപതിടത്ത് ഗുരുതര ക്രമക്കേടും 16 ഇടത്ത് ക്രമക്കേടും കണ്ടെത്തിയിരുന്നു. വിജിലന്‍സ് എന്ത് വിവരമാണ് പരിശോധിച്ചതെന്ന് അറിയാനാണ് ധനവകുപ്പിന്റെ നീക്കം.

Story Highlights Finance Department seeks information on KSFE branches

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here