കാലാവസ്ഥാ വ്യതിയാനം; മൃഗങ്ങള്‍ രോഗബാധിതരാകാന്‍ സാധ്യത കൂടുതല്‍; മനുഷ്യരിലേക്കും രോഗങ്ങള്‍ പടരാം; മുന്നറിയിപ്പുമായി ഗവേഷകര്‍

കാലാവസ്ഥാ വ്യതിയാനം മൃഗങ്ങളില്‍ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും ഈ രോഗങ്ങള്‍ മനുഷ്യരിലേക്ക് പടരാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി ഗവേഷകര്‍. സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

തണുത്ത കാലാവസ്ഥയില്‍ താമസിക്കുന്ന ധ്രുവക്കരടികളെക്കുറിച്ചുള്ള പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. താപനില ഉയരുമ്പോള്‍ ഇത്തരം മൃഗങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാധ്യതയാണ് ഗവേഷകര്‍ മുന്നോട്ടുവയ്ക്കുന്നത്. രോഗകാരികളായ ഇത്തരം വൈറസുകള്‍ ഏത് താപനിലയിലും നശിച്ചുപോകാത്തവയാകും.

മൃഗങ്ങളില്‍ നിന്ന് പടര്‍ന്ന സാര്‍സ് കൊവിഡ് വൈറസ് ലോകത്തെയാകെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ മൃഗങ്ങളില്‍ നിന്ന് പടരുന്ന ഇത്തരം വൈറസുകളുടെ വ്യാപനവും പകര്‍ച്ചയും ഏത് തരത്തിലാണെന്ന് മനസിലാക്കേണ്ടതുണ്ടെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ നോത്രദാം യൂണിവേഴ്‌സിറ്റിയിലെ ജേസണ്‍ റോര്‍ പറയുന്നു.

നിലവില്‍ പടര്‍ന്നുപിടിച്ച പല രോഗങ്ങളും മൃഗങ്ങളില്‍ നിന്ന് ഉണ്ടായവയാണ്. അതിനാല്‍ തന്നെയാണ് കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. പഠനത്തിന്റെ ഭാഗമായി 7000 ത്തോളം ജീവികളെക്കുറിച്ചുള്ള വിവരങ്ങള്‍ സംഘം ശേഖരിച്ചു.

Story Highlights Global warming likely to raise disease risk for animals

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top