ധനമന്ത്രിയുടെ വെപ്രാളം, സര്‍ക്കാര്‍ അറിഞ്ഞുള്ള അഴിമതിയാണെന്നതിന് തെളിവ്; കെ. സുരേന്ദ്രന്‍

K Surendran criticizes Finance Minister

കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡുമായി ബന്ധപ്പെട്ട് ധനമന്ത്രി വെപ്രാളം കാണിക്കുന്നത് സര്‍ക്കാര്‍ അറിഞ്ഞുള്ള അഴിമതിയാണെന്നതിന് തെളിവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ധനമന്ത്രിയുടെ പരസ്യ വിമര്‍ശനം മുഖ്യമന്ത്രിക്ക് എതിരെയാണെന്നും കെഎസ്എഫ്ഇക്ക് എതിരായ അന്വേഷണം എന്ത് വട്ടാണെന്ന ചോദ്യം മുഖ്യമന്ത്രിയോടാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. പ്രവാസി ചിട്ടി ഉള്‍പ്പെടെയുള്ള ധനമന്ത്രിയുടെ എല്ലാ ഇടപാടിലും അഴിമതിയുണ്ടെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.

അതേസമയം, കെഎസ്എഫ്ഇ വിജിലന്‍സ് റെയ്ഡ് സംബന്ധിച്ച തുടര്‍ നടപടികള്‍ ഉടന്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. വിജിലന്‍സിന് ഇത് സംബന്ധിച്ച സര്‍ക്കാരിന്റെ ഉന്നതതല നിര്‍ദേശം ലഭിച്ചുവെന്നാണ് സൂചന. നേരത്തെ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തെ 20 കെഎസ്എഫ്ഇ ഓഫീസുകളില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയിരുന്നു.

Story Highlights K Surendran criticizes Finance Minister

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top