ആഷിഖി താരം രാഹുൽ റോയ് ഗുരുതരാവസ്ഥയിൽ

ബോളിവുഡ് താരം രാഹുൽ റോയ് ഗുരുതരാവസ്ഥയിൽ. 1990 ൽ മഹേഷ് ഭട്ട് നിർമിച്ച ഹിറ്റ് ചിത്രം ആഷിഖിയിലെ നടനാണ് രാഹുൽ റോയ്. എൽഎസി-ലിവ് ദ ബാറ്റിൽ ഇൻ കാർഗിൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മസ്തിഷ്കാഘാതത്തെ തുടർന്ന് 52 കാരനായ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
കാർഗിലിലായിരുന്നു ചിത്രീകരണം. പ്രദേശത്തെ പ്രതികൂല കാലാവസ്ഥയാണ് രാഹുലിന്റെ ആരോഗ്യസ്ഥിതി വഷളാക്കിയതെന്നാണ് റിപ്പോർട്ട്. രാഹുലിനെ കാർഗിലിൽ നിന്ന് ശ്രീനഗറിലേക്കും അവിടെ നിന്ന് നാനാവതി ആശുപത്രിയിലേക്കും മാറ്റി.
നിതിൻ കുമാർ ഗുപ്തയാണ് എൽഎസിയുടെ സംവിധായകൻ. ചിത്ര വകീൽ ശർമ, നിവേദിത ബാസു എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ നിഷാന്ത് സിംഗ് മൽഖാനിയാണ് കേന്ദ്ര കഥാപാത്രം കൈകാര്യം ചെയ്യുന്നത്. 17 ദിവസം നീണ്ടുനിൽക്കുന്ന ഷൂട്ടിംഗ് ഷെഡ്യൂൾ അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് രാഹുൽ റോയ് ആശുപത്രിയിലാകുന്നത്.
Story Highlights – Aashiqui Star Rahul Roy Suffers Brain Stroke
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here