കമലാ ഹാരിസിന് പിന്നാലെ മറ്റൊരു ഇന്ത്യൻ വംശജയും; നീര ടാൻഡൻ വൈറ്റ് ഹൗസ് ബഡ്ജറ്റ് ഡയറക്ടറായേക്കും

Biden to nominate Neera Tanden as first White House budget chief

അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് പിന്നാലെ വീണ്ടും വൈറ്റ് ഹൗസിൽ ഇന്ത്യൻ സാന്നിധ്യം. വൈറ്റ് ഹൗസിലെ സാമ്പത്തിക വിഭാ​ഗത്തിൽ ബജറ്റ് ഡയറക്ടറായി ഇന്ത്യൻ-അമേരിക്കൻ വംശജയായ നീര ടാൻഡനെ നിയമിക്കാനൊരുങ്ങുകയാണ് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇതോടെ ബജറ്റ് ഡയറക്ടറാകുന്ന ആദ്യത്തെ വെളുത്ത വർ​ഗക്കാരിയല്ലാത്ത വ്യക്തിയാകും നീര ടാൻഡൻ.

സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുന്നതിൽ ശ്രദ്ധ പതിപ്പിക്കുന്ന ജോ ബൈഡന്റെ സാമ്പത്തിക വിഭാ​ഗം മേധാവിയും ഒരു സ്ത്രീ തന്നെയാണ്. കൗൺസിൽ ഓഫ് എക്കണോമിക്ക് അഡ്വൈസേഴ്സ് ചെയർപേഴ്സണായി സിസിലിയ റൂസിനെയാണ് ബൈഡൻ നിയോ​ഗിക്കുക.

ഫെഡറൽ റിസർവ് അധ്യക്ഷ സ്ഥാനത്തും വനിത തന്നെയാണ്. ജാനറ്റ് യെലെനാണ് ഈ പദവി വഹിക്കുക. വൈറ്റ് ഹൗസ് കമ്യൂണിക്കേഷൻ ഡയറക്ടറായി കേറ്റ് ബഡിം​ഗ്ഫീൽഡിനെയാണ് ബൈഡൻ തെരഞ്ഞെടുത്തിരിക്കുന്നത്. വൈറ്റ് ഹൗസ് പ്രസ് ടീം അം​ഗങ്ങളായ ഏഴ് പേരും വനിതകളാണ്.

Story Highlights Biden to nominate Neera Tanden as first White House budget chief

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top