Advertisement

നവംബർ 27 ന് നടന്ന കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കേസെടുത്ത് ഡൽഹി പൊലീസ്

November 30, 2020
Google News 2 minutes Read

വെള്ളിയാഴ്ച നടന്ന കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കേസെടുത്ത് ഡൽഹി പൊലീസ്. പൊതു മുതൽ നശിപ്പിച്ചതുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അലിപൂർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐപിസി സെക്ഷൻ 186, 353, 332, 323, 147, 148, 149, 279, 337, 188, 269 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വെള്ളിയാഴ്ച ഡൽഹി-ഹരിയാന അതിർത്തിയിലെ സിംങ്​ഗുവിലാണ് കർഷക പ്രതിഷേധം അരങ്ങേറിയത്. കേന്ദ്ര സർക്കാരിന്‍റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പതിനായിരക്കണക്കിന് കർഷകരാണ് നിരത്തിലിറങ്ങി പ്രതിഷേധിച്ചത്.

അതേസമയം, കാർഷിക നിയമങ്ങൾക്കെതിരെ കർഷക പ്രക്ഷോഭം കൂടുതൽ കരുത്താർജിക്കുകയാണ്. ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ കർഷകർ ഡൽഹി അതിർത്തികളിലെത്തിയിട്ടുണ്ട്. പ്രക്ഷോഭം നിരങ്കാരി ഗ്രൗണ്ടിലേക്കു മാറ്റിയാൽ ഉടൻ ചർച്ചയാകാമെന്ന കേന്ദ്ര സർക്കാർ നിലപാട് തള്ളിക്കളഞ്ഞ സമരനേതാക്കൾ ഡൽഹിയുടെ എല്ലാ അതിർത്തികളും ബ്ലോക്ക് ചെയ്യുമെന്ന് മുന്നറിയിപ്പു നൽകിയിരിക്കുകയാണ്.

Story Highlights Delhi Police registers case for rioting against unknown protestors

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here