കെഎസ്എഫ്ഇയിലെ റെയ്ഡ്; വിജിലന്‍സിന്റെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിച്ചേക്കും

കെഎസ്എഫ്ഇ സ്ഥാപനങ്ങളിലെ റെയ്ഡുമായി ബന്ധപ്പെട്ട് വിജിലന്‍സിന്റെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിച്ചേക്കും. ക്രമക്കേടുകളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ലായെന്നാണ് സൂചന. പരിശോധന നടന്നത് ഏത് സാഹചര്യത്തിലാണെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കും.

പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു മാസത്തെ വിവര ശേഖരണത്തിന് ശേഷം പരിശോധന നടത്തിയെന്നാണ് വിജിലന്‍സിന്റെ നിലപാട്. സിപിഐഎമ്മില്‍ നിന്നും ധനകാര്യ വകുപ്പില്‍ നിന്നും എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ വിജിലന്‍സ് ഡയറക്ടറോട് സര്‍ക്കാര്‍ വിശദീകരണം തേടാനും സാധ്യതയുണ്ട്. അതേസമയം, വിജിലന്‍സ് പരിശോധന നടത്തിയ ബ്രാഞ്ചുകളില്‍ ധനവകുപ്പ് ആഭ്യന്തര ഓഡിറ്റിംഗ് നടത്തും.

Story Highlights ksfe office raid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top