Advertisement

കെഎസ്എഫ്ഇയിലെ റെയ്ഡ്; മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവിനെതിരെ സിപിഐഎമ്മിലെ ഒരു വിഭാഗം

November 30, 2020
Google News 1 minute Read

മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവിനെ ഉന്നമിട്ട് സിപിഐഎമ്മിലെ ഒരു വിഭാഗം. കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയിഡിന് പിന്നില്‍ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയാണെന്നാണ് ആരോപണം. രമണ്‍ ശ്രീവാസ്തവ സ്വകാര്യ ചിട്ടിക്കമ്പനിയുടെ സുരക്ഷാ ഉപദേഷ്ടാവാണ്. തോമസ് ഐസക്കും ആനത്തലവട്ടം ആനന്ദനും ലക്ഷ്യമിട്ടത് ശ്രീവാസ്തവയെയെന്നും സൂചനയുണ്ട്. അതേസമയം, വിജിലന്‍സ് റെയ്ഡില്‍ അതൃപ്തിയുമായി സിപിഐയും രംഗത്ത് എത്തിയിരുന്നു.

കെഎസ്എഫ്ഇ ബ്രാഞ്ചുകളില്‍ നടത്തിയ പരിശോധന അനാവശ്യമായിരുന്നുവെന്നാണ് സിപിഐഎം നിലപാട്. റെയ്ഡിന് പിന്നില്‍ രമണ്‍ ശ്രീവാസ്തവയാണെന്ന ആരോപണമാണുള്ളത്. മുഖ്യമന്ത്രി അറിയാതെ, വിജിലന്‍സ് ഡയറക്ടര്‍ അവധിയിലായിരിക്കുമ്പോള്‍ റെയിഡ് നടന്നത് അസ്വാഭാവികമാണെന്നാണ് സിപിഐഎം നിലപാട്. നിലവില്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നില്‍ രമണ്‍ ശ്രീവാസ്തവയാണെന്നാണ് സിപിഐഎം നേതാക്കളുടെ വിലയിരുത്തല്‍.

Story Highlights ksfe raid,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here