തദ്ദേശ തെരഞ്ഞെടുപ്പ്; നിഷ്പക്ഷ നിലപാട് സ്വീകരിച്ച് ഹൈറേഞ്ച് സംരക്ഷണ സമിതി

തദ്ദേശ തെരഞ്ഞെടുപ്പില്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ച് ഹൈറേഞ്ച് സംരക്ഷണ സമിതി. പ്രവര്‍ത്തകര്‍ക്ക് പ്രാദേശിക വിഷയങ്ങളെ അടിസ്ഥാനമാക്കി നിലപാട് സ്വീകരിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഭൂവിഷയങ്ങളില്‍ നിന്നു പിന്നോട്ട് പോകില്ലെന്ന ഉറച്ചനിലപാടിലാണ് സമിതി.

ഇടുക്കിയിലെ മലയോര ജനതയുടെ പട്ടയമെന്ന ആവശ്യമുന്നയിച്ച് രൂപംകൊണ്ട കൂട്ടായ്മയാണ് ഹൈറേഞ്ച് സംരക്ഷണ സമിതി. മുന്‍കാലങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് നിലപാട് സ്വീകരിച്ചിരുന്നു. എല്‍ഡിഎഫിനൊപ്പം നിന്ന് കട്ടപ്പന നഗരസഭയിലും ത്രിതല പഞ്ചായത്തുകളിലുമായി 70 സീറ്റാണ് ഹൈറേഞ്ച് സംരക്ഷണസമിതി നേടിയത്. എന്നാല്‍ ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും അനുകൂലവും പ്രതികൂലവുമായ നിലപാട് സ്വീകരിക്കേണ്ടെന്നാണ് തീരുമാനം.

ജോയ്‌സ് ജോര്‍ജിന് നേരിട്ട പരാജയവും സമിതിയെ പിന്നോട്ടടിച്ചിരുന്നു. അതേസമയം, ഇടുക്കിയിലെ ഭൂമി പ്രശ്നങ്ങളും പട്ടയ വിഷയവുമായി സമിതി മുന്‍പോട്ട് പോകുമെന്നും വ്യക്തമാക്കി. എന്നാല്‍ സമിതിക്കായി മത്സരിച്ച പലരും ഇത്തവണ സിപിഐഎം സ്ഥാനാര്‍ത്ഥികളാണ്. പഴയ പ്രതാപമില്ലെങ്കിലും ചിലയിടങ്ങളിലെങ്കിലും സമിതിയുടെ സ്വാധീനം ഗുണകരമാകുമെന്ന കണക്കുകൂട്ടലിലാണ് എല്‍ഡിഎഫും.

Story Highlights local body election, high range samrakshana samithi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top