‘ഓക്‌സ്‌ഫോഡ് വാക്‌സിന്റെ പരീക്ഷണവും നിർമാണവും വിതരണവും അടിയന്തരമായി നിർത്തി വയ്ക്കണം’; വാക്‌സിൻ സ്വീകരിച്ച ചെന്നൈ സ്വദേശി

കൊവിഡ് പ്രതിരോധ വാക്‌സിനായ ഓക്‌സ്‌ഫോഡ് വാക്‌സിന്റെ പരീക്ഷണവും നിർമാണവും വിതരണവും അടിയന്തരമായി നിർത്തി വയ്ക്കണമെന്ന് ചെന്നൈയിൽ നിന്നുള്ള സന്നദ്ധ പ്രവർത്തകൻ. ഡോസ് എടുത്തതിനു പിന്നാലെ തനിക്കുണ്ടായ നാഡീവ്യൂഹ, മാനസിക പ്രശ്‌നങ്ങൾക്കു നഷ്ടപരിഹാരമായി 5 കോടി രൂപയും 40കാരനായ ബിസിനസ് കൺസൾറ്റന്റ് ആവശ്യപ്പെട്ടത്.

അസ്ട്രാസെനക്കയുമായി സഹകരിച്ച് ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി നിർമിച്ച വാക്‌സിന്റെ ഇന്ത്യയിലെ ട്രയലും കോവിഷീൽഡ് എന്ന പേരിൽ ഉത്പാദനവും ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിൻ ഉത്പാദക കമ്പനികളിലൊന്നായ പൂന സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് നടത്തുന്നത്. അവസാനഘട്ട ട്രയലിലെ മുഴുവൻ പേർക്കും 2 വാക്‌സിൻ ഡോസ് വീതം നൽകി. ഇതിന്റെ ഫലം വിശദമാക്കുന്ന റിപ്പോർട്ട് ഡിസംബറിൽ എത്തിയേക്കും. അംഗീകാരം ലഭിച്ചാലുടൻ വിതരണം തുടങ്ങാനിരിക്കെയാണു പരാതിയുമായി വൊളന്റിയർ രംഗത്തെത്തിയത്.

Story Highlights
‘Testing, manufacturing and distribution of Oxford wax should be stopped immediately’; A native of Chennai who received the vaccine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top