മറുപടി ചോര്‍ന്ന സംഭവം; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ ആഭ്യന്തര അന്വേഷണം

enforcement directorate

നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്ക് നല്‍കിയ മറുപടി ചോര്‍ന്ന സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആഭ്യന്തര അന്വേഷണം ആരംഭിച്ചു. ചോര്‍ന്നത് കൈയെഴുത്ത് പ്രതിയാണെന്നും ഇതിന് ഏജന്‍സിക്കുള്ളില്‍ നിന്നും സഹായം കിട്ടിയോ എന്നുമാണ് പരിശോധിക്കുന്നത്. എഎസ്ജി ഓഫീസും സംഭവം അന്വേഷിക്കുന്നുണ്ട്. നേരത്തെ മറുപടി ചോര്‍ന്ന സംഭവം നിയമസഭയുടെ അവകാശങ്ങളുടെ ലംഘനമാണെന്ന തരത്തില്‍ വിവാദമുയര്‍ന്നിരുന്നു.

Read Also : കപ്പല്‍ വഴി സ്വര്‍ണക്കടത്ത്; രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ്

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഇ ഡി നോട്ടീസ് നല്‍കും. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള മറ്റ് ഉന്നതര്‍ക്കും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്.

ചോദ്യം ചെയ്യലിന് മുന്നോടിയായി സി എം രവീന്ദ്രന് നിക്ഷേപമുള്ള വിവിധ സ്ഥാപനങ്ങളിലും ഊരാളുങ്കല്‍ സൊസൈറ്റിയിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. ഏകദേശം 12 സ്ഥാപനങ്ങളില്‍ രവീന്ദ്രന് നിക്ഷേപമുള്ളതായി ഇ ഡി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ മുന്നില്‍ വച്ചാകും ചോദ്യം ചെയ്യല്‍. നേരത്തെ രണ്ട് തവണ നോട്ടീസ് നല്‍കിയെങ്കിലും ചോദ്യം ചെയ്യല്‍ നടന്നിരുന്നില്ല.

Story Highlights enforcement directorate, internal enquiry

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top