കശുവണ്ടി വികസന കോർപറേഷൻ അഴിമതി; കുറ്റപത്രം നൽകാൻ ഉത്തരവിടണമെന്ന് സിബിഐ

കശുവണ്ടി വികസന കോർപറേഷൻ അഴിമതിയിൽ കുറ്റപത്രം നൽകാൻ ഉത്തരവിടണമെന്ന് സിബിഐ. ഹൈക്കോടതിയിലാണ് സിബിഐ ആവശ്യമുന്നയിച്ചത്. നേരത്തെ ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനും, മുൻ എം.ഡി രതീശിനുമെതിരായ പ്രോസിക്യൂഷൻ അനുമതി സർക്കാർ നിഷേധിച്ചിരുന്നു.

കശുവണ്ടി കോർപറേഷനിലെ അഴിമതിയിൽ സുപ്രിംകോടതിയുടെ മുൻ ഉത്തരവ് പ്രകാരമാണ് അന്വേഷണം നടത്തിയത്. ഇതിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ല.
അതിനാൽ കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ഉത്തരവുണ്ടാകണമെന്നാണ് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടത്. ഇതിനിടെ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കേസിൽ ഹാജരാകാൻ ഉണ്ടെന്നും കൊവിഡ് പശ്ചാത്തലത്തിൽ അദ്ദേഹത്തിന് ഹാജരാകാൻ തടസ്സമുണ്ടെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. തുടർന്ന് തിങ്കളാഴ്ചത്തേക്ക് കേസ് മാറ്റി വെച്ചു.

നേരത്തെ ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനും, മുൻ എം.ഡി രതീശിനുമെതിരായ പ്രോസിക്യൂഷൻ അനുമതി സർക്കാർ നിഷേധിച്ചിരുന്നു. ഇതിനെതിരെ കേസിലെ ഹർജിക്കാരനായ കടകംപള്ളി മനോജ് ഹൈക്കോടതിയിലെത്തി സംസ്ഥാന സർക്കാരിന്റെ നിലപാട് ചോദ്യം ചെയ്തു. ഇതിലാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്. 2015 ൽ തോട്ടണ്ടി ഇറക്കുമതി ചെയ്തതിൽ 500 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കേസ്.

Story Highlights Cashew Development Corporation scam; CBI seeks order to file chargesheet

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top