Advertisement

കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ലെങ്കിൽ പുരസ്കാരങ്ങൾ തിരികെ നൽകുമെന്ന് കായിക താരങ്ങൾ

December 1, 2020
Google News 2 minutes Read

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമ‌ങ്ങൾ പിന്‍വലിച്ചില്ലെങ്കില്‍ ലഭിച്ച പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുമെന്ന് പഞ്ചാബിലെ കായിക പുരസ്‌കാര ജേതാക്കള്‍. ഗുസ്തി താരവും പത്മശ്രീ ജേതാവുമായ കര്‍താര്‍സിം​ഗ്, ഒളിംപിക് സ്വര്‍മണമെഡല്‍ ജേതാവും അര്‍ജുന അവാര്‍ഡ് ജേതാവുമായ ഹോക്കിതാരം ഗുര്‍മൈല്‍ സിം​ഗ്, ഒളിംപിക് ഹോക്കി താരവും അര്‍ജുന അവാര്‍ഡ് ജേതാവ് സജ്ജന്‍ ചീമ, മുന്‍ ഇന്ത്യന്‍ ഹോക്കി കാപ്റ്റന്‍ രാജ്ബിര്‍ കൗര്‍ എന്നിവരടക്കമുള്ള കായിക താരങ്ങളാണ് കര്‍ഷകര്‍ക്ക് പിന്തുണയുമായെത്തിയത്.

150 ല്‍ അധികം പുരസ്‌കാരങ്ങള്‍ മടക്കി നല്‍കുമെന്നാണ് കായികതാരങ്ങള്‍ അറിയിച്ചിരിക്കുന്നത്. കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കലാകാരന്മാരും രംഗത്തെത്തിയിരുന്നു. ദില്‍ജിത് ദോസഞ്ജ്, ഹര്‍ഭജന്‍, മന്‍ തുടങ്ങിയവരാണ് കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി ട്വീറ്റ് ചെയ്തത്.

കര്‍ഷക സമരത്തിലെ പ്രതിനിധികളുമായി കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഉചിതമായ നടപടി ഉണ്ടാകുന്നതുവരെ സമരം തുടരുമെന്നാണ് കർഷകർ അറിയിച്ചിരിക്കുന്നത്.

Story Highlights Ex-Sportspersons Say Will Return Awards To Protest Action Against Farmers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here