കര്‍ഷക പ്രക്ഷോഭം; ഇന്ന് ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍

കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. മുന്‍നിലപാട് തിരുത്തി ഉപാധി രഹിത ചര്‍ച്ചയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ ക്ഷണിച്ചത്. യോഗത്തില്‍ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുമ്പോള്‍ മണ്ടി സംവിധാനം, താങ്ങുവില മുതലായവ ഇല്ലാതാകില്ലെന്ന് സര്‍ക്കാര്‍ രേഖാമൂലം കര്‍ഷക സംഘടനകള്‍ക്ക് ഉറപ്പ് നല്‍കും എന്നാണ് വിവരം.
Read Also : സര്‍ക്കാര്‍ അനുമതി നല്‍കിയ ഇടത്തേക്ക് സമരം മാറ്റണം: അമിത് ഷായുടെ നിര്‍ദേശം തള്ളി കര്‍ഷക സംഘടനകള്‍
പഞ്ചാബിലെ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ജോഗീന്ദര്‍ സിംഗ് ഉള്‍പ്പെടെയുള്ള നേതാക്കളെ ആഭ്യന്തര മന്ത്രി അമിത് ഷാ ഫോണില്‍ വിളിച്ച് ചര്‍ച്ചയ്ക്ക് തയാറാണെന്ന് വ്യക്തമാക്കി. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് വിഖ്യാന്‍ ഭവനില്‍ കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ അധ്യക്ഷതയില്‍ ചര്‍ച്ച നടക്കും.
പാര്‍ലമെന്റില്‍ പാസാക്കിയ മൂന്ന് കാര്‍ഷിക ബില്ലുകളും സര്‍ക്കാര്‍ പിന്‍വലിക്കണം എന്നാണ് കര്‍ഷകരുടെ ആവശ്യം. കേന്ദ്ര സര്‍ക്കാര്‍ നിയമം പിന്‍വലിക്കാന്‍ തയാറാകില്ല. പകരം കര്‍ഷകര്‍ ആക്ഷേപം ഉയര്‍ത്തുന്ന വിധം പ്രതികൂല സാഹചര്യം ഉണ്ടാകില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കും.
മണ്ടി സംവിധാനം ഇല്ലാതാക്കാനുള്ള നീക്കം തുടരില്ലെന്ന് ഇന്നലെ നിയമ മന്ത്രി അറിയിച്ചിരുന്നു. താങ്ങുവില നിര്‍ണയ സംവിധാനം പിന്‍വലിക്കില്ലെന്നും കേന്ദ്രം കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കും. കര്‍ഷകരെ അനുനയിപ്പിക്കാന്‍ ചില ആനുകൂല്യ പദ്ധതികളുടെ പ്രഖ്യാപനം ബജറ്റില്‍ പ്രഖ്യാപിക്കും എന്ന ഉറപ്പും കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കും.
കര്‍ഷകര്‍ കാര്‍ഷിക നിയമങ്ങളും ആയി ബന്ധപ്പെട്ട് ഉയര്‍ത്തുന്ന മറ്റ് വിഷയങ്ങള്‍ പരിശോധിക്കാന്‍ ഒരു സമിതിയെ നിയോഗിക്കാം എന്ന വാഗ്ദാനവും കര്‍ഷകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കും. മറുവശത്ത് ബില്ലുകള്‍ പൂര്‍ണമായി പിന്‍വലിക്കാതെ സര്‍ക്കാര്‍ ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിക്കുന്ന വിഷയത്തില്‍ കര്‍ഷക സംഘടനകള്‍ക്ക് ഇടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്.
Story Highlights – farm bill, farmers protest, delhi chalo movement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here