കെഎസ്എഫ്ഇയിലെ റെയ്ഡ്; മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മില്‍ തെരുവുയുദ്ധം നടക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

സംസ്ഥാനത്ത് കെഎസ്എഫ്ഇ റെയ്ഡുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും തമ്മില്‍ തെരുവുയുദ്ധം നടക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെഎസ്എഫ്ഇയിലെ റെയ്ഡിന്റെ വിശദാംശങ്ങള്‍ സമൂഹമധ്യത്തില്‍ വയ്‌ക്കേണ്ടതായിരുന്നു. റെയ്ഡിനെ അനുകൂലിച്ച മുഖ്യമന്ത്രിയുടെ പ്രസ്ഥാവന ധനമന്ത്രിയെ ലക്ഷ്യം വച്ചാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ശരണ്യാ മനോജിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ചുള്ള അന്വേഷണക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും അതേ അഭിപ്രായമാണ് തനിക്കും. ഇത്തവണ ബിജെപി – സിപിഐഎം ധാരണമൂലമാണ് 2500 ഇടത്ത് ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്തതെന്നും വെല്‍ഫെയര്‍ പാര്‍ട്ടി വിഷയത്തില്‍ മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്നും മുല്ലപ്പള്ളി വയനാട്ടില്‍ പറഞ്ഞു.

Story Highlights ksfe raid, mullappally ramachandran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top