ഊർമിള മതോണ്ട്കർ ശിവ സേനയിൽ ചേർന്നു

urmila mathondkar joined siv sena

ബോളിവുഡ് താരം ഊർമിള മതോണ്ട്കർ ശിവ സേനയിൽ ചേർന്നു. അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിലാണ് ഊർമിള പാർട്ടി അം​ഗത്വം സ്വീകരിച്ചത്.

കഴിഞ്ഞ വർഷം മാർച്ച് 27ന് ഊർമിള കോൺ​ഗ്രസ് അം​ഗത്വം സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നോർത്ത് മുംബൈയിൽ നിന്നും ഊർമിള മത്സരിച്ചു.

ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാൽ ഷെട്ടിക്കെതിരെയായിരുന്നു ഊർമിള മത്സരിച്ചത്. ഊർമിളയുടെ കോൺഗ്രസ് പ്രവേശനവും തെരഞ്ഞെടുപ്പിൽ മത്സരിച്ചതുമെല്ലാം വാർത്തയായിരുന്നു.

urmila mathondkar joined siv sena

എന്നാൽ പാർട്ടിയിൽ ചേർന്ന് 167 ദിവസത്തിനകം ഊർമിള കോൺ​ഗ്രസ്ര് അം​ഗത്വം രാജിവച്ചു. ഇതിന് പിന്നാലെയാണ് ശിവസേനയിലേക്കുള്ള രം​ഗപ്രവേശം.

Story Highlights urmila mathondkar joined siv sena

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top