Advertisement

മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യയിൽ നിന്ന് അരി ഇറക്കുമതി ചെയ്ത് ചൈന

December 2, 2020
Google News 2 minutes Read
china imports rice from india after decades

മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യയിൽ നിന്ന് അരി ഇറക്കുമതി ചെയ്ത് ചൈന. ലഡാക്ക് വിഷയത്തെ തുടർന്ന് ഇന്ത്യ-ചൈന ബന്ധം കലുഷിതമായി തുടരുന്ന പശ്ചാത്തലത്തിലാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ടുള്ള ചൈനയുടെ നടപടി.

ഇന്ത്യയാണ് ലോകത്ത് ഏറ്റവും കൂടുതൽ അരി കയറ്റുമതി ചെയ്യുന്ന രാജ്യം. ചൈനയാണ് ഏറ്റവും കൂടുതൽ അരി ഇറക്കുമതി ചെയ്യുന്ന രാജ്യം. നാല് മില്യൺ ടൺ അരിയാണ് പ്രതിവർഷം ചൈന ഇറക്കുമതി ചെയ്യുന്നത്. എന്നാൽ പതിറ്റാണ്ടുകളായി ഇന്ത്യയിൽ നിന്ന് ചൈന അരി വാങ്ങിയിരുന്നില്ല. ഇന്ത്യൻ അരിയുടെ ​ഗുണനിലവാരം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാൽ ഇതിന് വിരുദ്ധമായി ചൈന ഇത്തവണ ഇന്ത്യയിൽ നിന്ന് അരി ഇറക്കുമതി ചെയ്തിരിക്കുകയാണ്.

അടുത്ത വർഷവും ഇന്ത്യയിൽ നിന്ന് ചൈന അരി വാങ്ങുമെന്ന ശുഭപ്രതീക്ഷയിലാണ് കയറ്റുമതി രം​ഗം. ഇന്ത്യയിലെ അരിയുടെ ​ഗുണനിലവാരം കണ്ട് ചൈന അടുത്ത തവണയും ഇന്ത്യൻ അരി ഇറക്കുമതി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി റൈസ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബിവി കൃഷ്ണ റാവു പറഞ്ഞു.

ഇന്ത്യയ്ക്ക് പുറമെ തായ്ലൻഡ്, വിയന്ന, മ്യാൻമർ, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നാണ് ചൈന അരി ഇറക്കുമതി ചെയ്യുന്നത്.

Story Highlights china imports rice from india after decades

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here