താൻ ട്രാൻസ്ജെൻഡറാണെന്ന വെളിപ്പെടുത്തലുമായി ഹോളിവുഡ് താരം എലിയട്ട് പേജ്

Elliot Ellen Page transgender

താൻ ട്രാൻസ്ജൻഡറാണെന്ന വെളിപ്പെടുത്തലുമായി ഹോളിവുഡ് നടി എലിയട്ട് പേജ്. മുൻപ് എല്ലൻ പേജ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന താരം വെളിപ്പെടുത്തലിനു പിന്നാലെയാണ് പേരു മാറ്റിയത്. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടിയുടെ വെളിപ്പെടുത്തൽ. ജൂണോ, അംബ്രല്ല അക്കാദമി തുടങ്ങിയ വർക്കുകളിലൂടെ ശ്രദ്ധേയയായ നടിയാണ് എലിയട്ട്. ഓസ്കർ നാമനിർദ്ദേശവും ലഭിച്ചിട്ടുണ്ട്.

“ഞാൻ ട്രാൻസ്ജൻഡർ ആണെന്ന് നിങ്ങളോട് പങ്കുവെക്കുന്നു. എൻ്റെ സർവ്വനാമം പുല്ലിംഗമാണ്. പേര് എലിയട്ട് എന്നുമാണ്. ഇതെഴുതുന്നതിൽ ഞാൻ ഭാഗ്യവാനാണ്. ഇവിടെ, ജീവിതത്തിലെ ഇങ്ങനെയൊരു സ്ഥലത്ത് എത്താൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്. ഈ യാത്രയിൽ എന്നെ പിന്തുണച്ച മികച്ച വ്യക്തിത്വങ്ങൾക്ക് ഞാൻ എൻ്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഒടുവിൽ, സ്വത്വത്തെ പിന്തുടരാൻ കഴിഞ്ഞതിൽ എനിക്ക് എത്ര സന്തോഷമുണ്ടെന്ന് പറഞ്ഞറിയിക്കാൻ കഴിയുന്നില്ല. ട്രാൻസ് സമൂഹത്തിലെ ഒരുപാട് പേർ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഈ ലോകത്തെ കൂടുതൽ സ്നേഹമുള്ളതാക്കുന്നതിനായി നിങ്ങൾ ചെയ്ത കാര്യങ്ങൾക്കും ധൈര്യത്തിനും അനുകമ്പയ്ക്കും നന്ദി. കൂടുതൽ സമത്വ സുന്ദരമായ ഒരു സമൂഹത്തിനു വേണ്ടി കഴിയുന്നതൊക്കെ ഞാൻ ചെയ്യും.”- എലിയട്ട് കുറിച്ചു.

2007ൽ പുറത്തിറങ്ങിയ ജൂണോ എന്ന സിനിമയിലെ അഭിനയം എലിയട്ടിനെ ഓസ്കർ നാമനിർദ്ദേശ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. 2010ൽ പുറത്തിറങ്ങിയ സൈഫൈ ത്രില്ലർ ഇൻസപ്ഷനിൽ അടക്കം വേഷമിട്ട ഈ 33കാരി നിലവിൽ നെറ്റ്ഫ്ലിക്സിൻ്റെ സൂപ്പർ ഹീറോ പരമ്പര അംബ്രല്ല അക്കാദമിയിലാണ് അഭിനയിക്കുന്നത്.

Story Highlights Elliot Page formerly known as Ellen Page comes out as transgender

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top