അഞ്ചു വയസുകാരനെ അതിക്രൂരമായി ആക്രമിച്ചു; റോട്ട് വീലറിന് ദയാവധം

അഞ്ചു വയസുകാരനെ ആക്രമിച്ച് അവശനിലയിലാക്കിയ റോട്ട് വീലർ ഇനത്തിൽപ്പെട്ട നായയ്ക്ക് ദയാവധം. ഓസ്ട്രേലിയയിലാണ് സംഭവം. ലേക്ക് മാക്വൈറിലെ വീട്ടിൽ വച്ചാണ് വളർത്തുനായയായ റോട്ട് വീലർ കുട്ടിയെ ആക്രമിച്ചത്. ആക്രമണത്തിൽ മുഖത്തും കഴുത്തിലും ഗുരുതരമായി പരുക്കേറ്റ കുട്ടി നിലവിൽ ചികിത്സയിലാണ്.

ഞായറാഴ്ചയാണ് സംഭവം നടന്നത്. വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ നായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കഴുത്തിന്റെ ഇടതുഭാഗത്താണ് നായയുടെ കടിയേറ്റത്. വെസ്റ്റ്മീഡിലെ ചിൽഡ്രൻസ് ആശുപത്രിയിലേക്ക് കുട്ടിയെ എയർലിഫ്റ്റ് ചെയ്യുന്നതിന് മുമ്പ് അടിയന്തിര ചികിത്സ നൽകിയിരുന്നു.

Story Highlights Family dog set to die after mauling boy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top