കർഷക പ്രതിഷേധം; ഡൽഹിയിൽ പച്ചക്കറി വില കുതിക്കുന്നു

Farmers protest Vegetable prices

കർഷക പ്രതിഷേധത്തെ തുടർന്ന് ഡൽഹിയിൽ പച്ചക്കറി വില കുതിയ്ക്കുന്നു. പ്രധാന റോഡുകൾ അടച്ചതിൻ്റെ പശ്ചാത്തലത്തിൽ ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്നാണ് പച്ചക്കറി വില വർധിക്കുന്നത്. ഡൽഹിയിലെ ഏറ്റവും വലിയ ഹോൾസെയിൽ മാർക്കറ്റായ ആസാദ്പൂർ മന്ദിയിൽ അടക്കം സ്റ്റോക്ക് കുറഞ്ഞ് വില കുതിക്കുകയാണ്.

കര്‍ഷകരുടെ പ്രക്ഷോഭം തടയാന്‍ ഡല്‍ഹിയിലേക്കുള്ള കൂടുതല്‍ അതിര്‍ത്തികള്‍ പൊലീസ് അടച്ചിരുന്നു. ഡല്‍ഹി-നോയിഡ ലിങ്ക് റോഡിലെ ചില്ല അതിര്‍ത്തിയാണ് അടച്ചത്.

ഹരിയാനയോട് ചേര്‍ന്നുള്ള സിംഗു, തിക്രി, ജരോഡ, ജാട്ടിഖ്റ അതിര്‍ത്തികള്‍ അടഞ്ഞുതന്നെ കിടക്കുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. കൂടുതല്‍ കര്‍ഷകര്‍ എത്തുന്ന സാഹചര്യത്തില്‍ അതിര്‍ത്തി മേഖലകളില്‍ പൊലീസ് വിന്യാസം വര്‍ധിപ്പിച്ചു.

Read Also : ‘ഡല്‍ഹി ചലോ’ പ്രക്ഷോഭം; കൂടുതല്‍ അതിര്‍ത്തികള്‍ അടച്ച് ഡല്‍ഹി പൊലീസ്

അതേസമയം കാര്‍ഷിക നിയമങ്ങളിലെ വിവാദ വ്യവസ്ഥകള്‍ വ്യക്തമാക്കി കേന്ദ്രസര്‍ക്കാരിന് കര്‍ഷക സംഘടനകള്‍ കരട് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് കര്‍ഷക സംഘടനകള്‍ യോഗം ചേരും. സിംഗു അതിര്‍ത്തിയിലെ പ്രക്ഷോഭ സ്ഥലത്താണ് ചര്‍ച്ച. നിയമങ്ങളിലെ പ്രശ്‌നങ്ങള്‍ രേഖാമൂലം അറിയിക്കാന്‍ ഇന്നലെ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

കർഷക സമരത്തിലെ പ്രതിനിധികളുമായി കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഉചിതമായ നടപടി ഉണ്ടാകുന്നതുവരെ സമരം തുടരുമെന്നാണ് കർഷകർ അറിയിച്ചിരിക്കുന്നത്.

Story Highlights Farmers’ protest: Vegetable prices soar in Delhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top