തിരുവനന്തപുരത്ത് എൻഡിഎ അധികാരത്തിലെത്താതിരിക്കാൻ മതമൗലിക വാദികൾ ഗൂഢാലോചന നടത്തുന്നു: കെ സുരേന്ദ്രൻ

Fundamentalists NDA thiruvananthapuram Surendran

തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ അധികാത്തിലെത്താതിരിക്കാൻ മതമൗലികവാദികൾ ​ഗൂഢാലോചന നടത്തുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. യുഡിഎഫ് മിക്ക വാർഡുകളിലും പ്രചാരണത്തിൽ പിന്നോക്കം പോയത് ഇതിന്റെ ഭാ​ഗമാണെന്നും
സി.പിഎമ്മിനെ വിജയിപ്പിക്കാൻ മലപ്പുറത്തെ ചില കേന്ദ്രങ്ങൾ ​ഗൂഢാലോചന നടത്തുന്നതായും കെ സുരേന്ദ്രൻ ആരോപിച്ചു.

തിരുവനന്തപുരത്ത് ബി.ജെ.പി അധികാരത്തിൽ വരാതിരിക്കാൻ മുസ്ലിം ലീ​ഗും യുഡിഎഫിനെ പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്ലാമിയും ഗൂഢാലോചന നടത്തുകയാണ്. യുഡിഎഫിൽ മുസ്ലീം ലീഗ് സമ്മർദ്ദം ചെലുത്തി എൽഡിഎഫിനെ സഹായിക്കാനുള്ള നീക്കമാണ് നടത്തുന്നത്. കോൺഗ്രസ് സ്ഥാനാർഥികൾ മത്സരത്തിന് തയ്യാറാകുന്നില്ലെന്നും എൻഡിഎയുടെ വികസന രേഖ സുരേഷ് ​ഗോപി എം.പിക്ക് നൽകി പ്രകാശനം ചെയ്ത ശേഷം കെ സുരേന്ദ്രൻ ആരോപിച്ചു.

Read Also : എം. ശിവശങ്കറിന് സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് സ്വപ്‌നാ സുരേഷിന്റെ മൊഴി

കഴിഞ്ഞ തവണ 34 സീറ്റുകളിൽ വിജയിച്ചു കയറിയ ബിജെപി ഇത്തവണ നില മെച്ചെപ്പെടുത്തി വിജയം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. വികസന രേഖയിലും കോർപ്പറേഷനിലെ സമഗ്രമേഖലകളിലും വികസനമാണ് എൻഡിഎ വാഗ്ദാനം ചെയ്യുന്നത്.

കഴിഞ്ഞ ദിവസം, വിജിലൻസിലും ബിജെപിക്കാരാണെന്നാണ് പറയുന്നതെങ്കിൽ പിണറായി രാജിവച്ച് മുഖ്യമന്ത്രിക്കസേര മൂന്ന് മാസത്തേക്ക് തന്നെ എൽപ്പിക്കുന്നതാണ് നല്ലതെന്ന് സുരേന്ദ്രൻ പറഞ്ഞിരുന്നു. കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡ് ബിജെപിയെ സഹായിക്കാനാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ.

Story Highlights Fundamentalists conspire to prevent NDA from coming to power in Thiruvananthapuram: K Surendran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top