മൂന്നാം ഏകദിനം: നാല് വിക്കറ്റ് നഷ്ടം; ഇന്ത്യ പതറുന്നു

ഓസ്ട്രേലിയൻ പര്യടനത്തിലെ മൂന്നാം ഏകദിനത്തിൽ ഇന്ത്യ പതറുന്നു. ടീം ഇലവനിൽ നാല് മാറ്റങ്ങളുമായി ഇറങ്ങിയെങ്കിലും കളിയിൽ കാര്യമായ ഇതുവരെ ഉണ്ടായിട്ടില്ല. പ്രമുഖ പേസർമാർക്കെല്ലാം വിശ്രമം അനുവദിച്ചിറങ്ങിയ ഓസ്ട്രേലിയയുടെ ബൗളിംഗ് കരുത്തിൻ്റെ കരുത്തിന് ഒട്ടും ചോർച്ചയുണ്ടായിട്ടില്ല എന്നാണ് മത്സരത്തിൽ ഇതുവരെ വെളിവായത്.
അഗർവാളിനെ പുറത്തിരുത്തി ഗില്ലിനെ ഓപ്പൺ ചെയ്യിപ്പിച്ചെങ്കിലും ആദ്യ വിക്കറ്റിൽ 26 റൺസ് മാത്രമാണ് ഇന്ത്യക്ക് നേടാനായത്. ധവാനെ (16) ആഷ്ടൻ ആഗറിൻ്റെ കൈകളിൽ എത്തിച്ച സീൻ അബ്ബോട്ട് ആണ് ഓസ്ട്രേലിയക്ക് ആദ്യ ബ്രേക്ക്ത്രൂ നൽകിയത്. ധവാൻ പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ വിരാട് കോലിയുമായി ചേർന്ന് ഗിൽ മെല്ലെ സ്കോർ ഉയർത്താൻ തുടങ്ങി. ഗിൽ മികച്ച ഫോമിലായിരുന്നു. ഓസീസ് പേസർമാരെ അനായാസം കൈകാര്യം ചെയ്ത താരത്തിനും ഏറെ നേരം ക്രീസിൽ തുടരാനായില്ല. 33 റൺസെടുത്ത യുവതാരത്തെ ആഗർ വിക്കറ്റിനു മുന്നിൽ കുരുക്കി. നന്നായി തുടങ്ങിയ ശ്രേയാസ് അയ്യർ (19) അലക്ഷ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞ് മടങ്ങി. ശ്രേയാസിനെ സാമ്പയുടെ പന്തിൽ ലെബുഷെയ്ൻ പിടികൂടുകയായിരുന്നു. ലോകേഷ് രാഹുൽ (5) വേഗം മടങ്ങി. രാഹുലിനെ ആഗർ വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 26 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് എന്ന നിലയിലാണ്. വിരാട് കോലി (45), ഹർദ്ദിക് പാണ്ഡ്യ (1) എന്നിവരാണ് ക്രീസിൽ.
Story Highlights – india lost 4 wickets vs australia in 3rd odi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here