ഗോത്രഭാഷയിൽ വോട്ട് അഭ്യർത്ഥിച്ച് സ്ഥാനാർത്ഥി; വിഡിയോ

വ്യത്യസ്ഥ ഗോത്ര വിഭാഗങ്ങള്‍ തിങ്ങിത്താമസിക്കുന്ന മേപ്പാടി ചെമ്പോത്തറ വാര്‍ഡില്‍ ഗോത്രഭാഷയില്‍ തന്നെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഗിരീഷിന്റെ വോട്ടഭ്യര്‍ത്ഥന.കുറുമ വിഭാഗത്തില്‍ നിന്നുളള ഗിരീഷ് നാല് ഗോത്രവിഭാഗങ്ങള്‍ക്കിടയിലും അവരുടെ ഭാഷയിലാണ് വോട്ട് തേടുന്നത്.എല്‍ഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കൂടിയാണ് ഗിരീഷ്.
2509 വോട്ടര്‍മാരുളള മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 21-ാം വാര്‍ഡായ ചെമ്പോത്തറയില്‍ അറുനൂറോളം വരും ആദിവാസി വിഭാഗത്തില്‍ നിന്നുളള വോട്ടര്‍മാര്‍.ഇവര്‍ക്കിടയിലാണ് ഗിരീഷ് ഗോത്ര ഭാഷയില്‍ വോട്ടു തേടുന്നത്.
നാല് ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്കിടയിലും അവരവരുടെ ഭാഷയിലാണ് എല്‍ഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികൂടിയായ ഗിരീഷിന്റെ വോട്ടഭ്യര്‍ത്ഥന.
ആദിവാസിക്ഷേമ വിഷയങ്ങളില്‍ ഇടപെടലുകള്‍ നടത്താന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ ഗോത്രവര്‍ഗ്ഗ പ്രതിനിധികള്‍ ഉണ്ടാകണമെന്നാണ് സ്ഥാനാര്‍ത്ഥി പറയുന്നത്. പ്രസിഡന്റ് സ്ഥാനം പട്ടികവര്‍ഗ സംവരണമാണെന്നിരിക്കെ പ്രസിഡന്റ് സ്ഥാനത്തേക്ക് പാര്‍ട്ടി പരിഗണിക്കുന്നതും ഗിരീഷിനെയാണ്. കഴിഞ്ഞ തവണ ഗിരീഷ് തൊട്ടടുത്ത വാര്‍ഡില്‍ നിന്ന് വിജയിച്ചിരുന്നു.
Story Highlights – ldf candidate seeks vote in tribal language
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here