സിപിഐഎമ്മില്‍ നടപ്പിലാകുന്നത് ഇരട്ട നീതിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

mullappally ramachandran

സിപിഐഎമ്മിലെ വിഭാഗീയത പരസ്യമായി പുറത്തു വന്നിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഐഎമ്മില്‍ പിണറായി വിജയന്‍ വിരുദ്ധ ചേരി സംസ്ഥാനത്താകെ ഉണ്ടായി കഴിഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു.

Read Also : കേരളം ഭരിക്കുന്നത് തസ്‌കര സംഘം; മുല്ലപ്പള്ളി രാമചന്ദ്രന്‍

കോടിയേരി ബാലകൃഷ്ണന് എതിരെ പടയൊരുക്കം നടത്തിയ പാര്‍ട്ടിയില്‍ നടപ്പിലാക്കുന്നത് ഇരട്ടനീതിയാണെന്നും പാര്‍ട്ടി പറയാതെയാണ് കോടിയേരി മാറിനിന്നതെന്ന് പറഞ്ഞാല്‍ സാമാന്യയുക്തിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നും കെപിസിസി അധ്യക്ഷന്‍.

അവഹേളിച്ച മന്ത്രിസഭയിലും പരസ്യമായി വിമര്‍ശിച്ച പാര്‍ട്ടിയിലും കടിച്ച് തൂങ്ങണോ എന്ന് തോമസ് ഐസക് ആലോചിക്കണമെന്നും മുല്ലപ്പള്ളി. പെരിയ കേസില്‍ സിബിഐ എന്ന് പറയുമ്പോള്‍ പിണറായി വിറളി പിടിക്കുകയാണ്. പഴയ സിപിഐഎമ്മല്ല ഇപ്പോഴെന്നും വേട്ടക്കാരെ ഭയപ്പെടുകയാണ് പാര്‍ട്ടിയും മുഖ്യമന്ത്രിയുമെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

Story Highlights mullapally ramachandran, cpim

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top