Advertisement

ആത്മാഭിമാനമുണ്ടെങ്കില്‍ തോമസ് ഐസക്ക് രാജിവെക്കണം;കെ. സുരേന്ദ്രന്‍

December 2, 2020
1 minute Read
Thomas Isaac should resign;k. Surendran

പാര്‍ട്ടിയും സ്പീക്കറും തള്ളി പറഞ്ഞ സ്ഥിതിക്ക് ആത്മാഭിമാനമുണ്ടെങ്കില്‍ തോമസ് ഐസക്ക് രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. തോമസ് ഐസക്കിന്റേത് സത്യ പ്രതിജ്ഞാ ലംഘനമെന്ന ബി.ജെ.പി വാദം സ്പീക്കര്‍ അംഗീകരിച്ചു എന്നതിന് തെളിവാണ് എത്തിക്‌സ് കമ്മിറ്റി വിളിച്ചു വരുത്തിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു. രണ്ടു ദിവസമായി തോമസ് ഐസക്കിന് കണ്ടകശനിയാണ്. മന്ത്രി സ്ഥാനം ഒഴിയാന്‍ തയാറാവാത്തത് അഴിമതി പിടിക്കപ്പെടും എന്ന ഭയം കൊണ്ടാണെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.

അതേസമയം, ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന് എതിരായ പരാതി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രിവിലേജ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിക്ക് വിട്ടിരുന്നു. വിഡി സതീശന്‍ എംഎല്‍എ നല്‍കിയ അവകാശ ലംഘന പരാതിയിലാണ് സ്പീക്കറുടെ നടപടി. സിഎജി റിപ്പോര്‍ട്ട് മേശപ്പുറത്ത് വയ്ക്കുന്നതിന് മുന്‍പ് പരസ്യപ്പെടുത്തിയെന്ന് പറഞ്ഞ സ്പീക്കര്‍ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് വിലയിരുത്തി. നേരത്തെ ധനമന്ത്രി സ്പീക്കര്‍ക്ക് വിശദീകരണം നല്‍കിയിരുന്നു.

Story Highlights Thomas Isaac should resign;k. Surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top