ബുറേവി: പൊന്മുടിയിൽ പൂർണ ഒഴിപ്പിക്കൽ

clean evacuation carried out at ponmudi

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പൊന്മുടി പൂർണമായും ഒഴിപ്പിച്ചു. പൊന്മുടിയിൽ ആരെയും തുടരാൻ അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

പ്രദേശത്ത് നിന്നും മുഴുവൻ ആളുകളെയും മാറ്റി. 147 കുടുംബങ്ങളിൽ നിന്നായി 500 ഓളം ആളുകളെയാണ് മാറ്റിയത്. ഒറ്റപ്പെട്ട വീടുകളിലെ ആളുകളെയും മാറ്റി. പൊന്മുടി ഹിൽ സ്റ്റേഷനിൽ പൊലീസ് നിരീക്ഷണം നടത്തും. എൻ.ഡി.ആർ.എഫിൻ്റെ കൂടുതൽ സംഘം പൊന്മുടിയിലെത്തി സാഹചര്യം വിലയിരുത്തി.

അതേസമയം, നിലവിൽ ബുറേവി ചുഴലിക്കാറ്റ് പാമ്പന് സമീപമെത്തി. കന്യാകുമാരിക്ക് 230 കിലോമീറ്റർ ദൂരെയാണിതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം -കൊല്ലം ജില്ലകളുടെ അതിർത്തിയിലൂടെ അറബിക്കടലിലെത്തുന്ന വിധമാകും ബുറേവിയുടെ സഞ്ചാരപഥമെന്ന് പ്രതീക്ഷിക്കുന്നതായും വകുപ്പ് അറിയിപ്പ്.

Story Highlights clean evacuation carried out at ponmudi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top