ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു; നിരവധി തവണ മർദിച്ചു; പൊലീസിനെതിരെ വൈറൽ ചിത്രത്തിലെ കർഷകൻ

പൊലീസ് തന്നെ നിരവധി തവണ മർദിച്ചുവെന്ന് വ്യക്തമാക്കി സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രത്തിലെ കർഷകൻ. പൊലീസ് തങ്ങൾക്കുമേൽ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചുവെന്ന് മർദനത്തിനിരയായ കർഷകൻ സുഖ്ദേവ് സിംഗ് പറഞ്ഞു. ലാത്തികൊണ്ട് തന്റെ ശരീരം മുഴുവൻ അടികിട്ടിയെന്നും സുഖ്ദേവ് സിംഗ് വിശദീകരിച്ചു. എൻ.ഡി.ടി.വിയോടായിരുന്നു സുഖ്ദേവ് സിംഗിന്റെ പ്രതികരണം.
കര്‍ഷകര്‍ക്കൊപ്പം പ്രതിഷേധിക്കുമ്പോഴും തന്നെ എന്തിനാണ് തല്ലിയതെന്ന് മനസിലായില്ല. പൊലീസിന് നേരെ കല്ലെറിയുകയോ മുദ്രാവാക്യം വിളിക്കുകയോ ഒന്നും താന്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ നടന്ന കർഷക സമരത്തിനിടെ പൊലീസുകാരൻ സുഖ്ദേവ് സിംഗിനെ ലാത്തികൊണ്ടടിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രാഷ്ട്രീയ നേതാക്കൾ അടക്കം നിരവധി പേർ ചിത്രം പങ്കുവച്ചിരുന്നു. എന്നാൽ സുഖ്ദേവ് സിംഗിന് യഥാർത്ഥത്തിൽ മർദനമേറ്റിട്ടില്ലെന്നായിരുന്നു ബിജെപിയുടെ ആരോപണം. നുണപ്രചാരണമാണ് നടക്കുന്നതെന്നും ബിജെപി പ്രവർത്തകർ പറഞ്ഞിരുന്നു. ഇതിനെ തള്ളുന്നതാണ് സുഖ്ദേവ് സിംഗിന്റെ പ്രസ്താവന.
Story Highlights – Farmer In Viral Image Says Hit Multiple Times By Cops
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here