നാളെ കെഎസ്ആർടിസി അഞ്ച് ജില്ലകളിൽ നടത്തുക അവശ്യ സർവീസുകൾ മാത്രം

ksrtc cut short service 5 districts

നാളെ കെഎസ്ആർടിസി അഞ്ച് ജില്ലകളിൽ അവശ്യ സർവീസുകൾ മാത്രം നടത്തുകയുള്ളുവെന്ന് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് കെഎസ്ആർടിസി സർവീസ് ചുരുക്കിയിരിക്കുന്നത്.

ഈ ജില്ലകളിൽ സർക്കാർ പ്രഖ്യാപിച്ച പൊതു അവധി കെഎസ്ആർടിസിക്കും ബാധകമായിരിക്കും എന്ന് ചെയർമാൻ ആൻഡ് മാനേജിങ്ങ് ഡയറക്ടർ ബിജു പ്രഭാകർ ഐഎഎസ് അറിയിച്ചു.

ദുരന്തനിവാരണ പ്രവർത്തനക്കൾക്കും അവശ്യ സർവീസ് നടത്തിപ്പിനുമായി മാത്രമാകും സർവീസ് നടത്തുക. അതിനായി വാഹനങ്ങളും ഡ്രൈവർമാരും സജ്ജമാക്കി നിർത്താൻ യൂണിറ്റ് ഓഫിസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Story Highlights ksrtc cut short service 5 districts

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top