റോഹിങ്ക്യൻ അഭയാർത്ഥികളുടെ ആദ്യ സംഘത്തെ വിദൂര ദ്വീപുകളിലേക്ക് അയച്ച് ബംഗ്ലാദേശ്

1500-ൽ അധികം റോഹിങ്ക്യൻ അഭയാർത്ഥികളെ ഭാഷൻ ചാർ ദ്വീപിലേക്ക് മാറ്റിപ്പാർപ്പിച്ച് ബംഗ്ലാദേശ്. മനുഷ്യാവകാശ സംഘടനകളുടെ എതിർപ്പുകളെ അവഗണിച്ചുകൊണ്ടുള്ള നടപടി ചിറ്റഗോങ് തുറമുഖത്ത് നിന്നായിരുന്നു. നാവികസേനയുടെ ഏഴ് കപ്പലുകളിലായി 1,642 അഭയാർത്ഥികളെയാണ് ഇതുവരെ ദ്വീപിലേക്ക് അയച്ചത്.

ബംഗ്ലാദേശിൽ നിന്ന് 21 മൈൽ (34 കിലോമീറ്റർ) അകലെ സ്ഥിതി ചെയ്യുന്ന ദ്വീപ് 20 വർഷം മുൻപ് മാത്രം രൂപപ്പെട്ട, വെള്ളപ്പൊക്ക സാധ്യതയുള്ള ദ്വീപാണെന്ന വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് നടപടി.

വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന ദ്വീപിൽ ബംഗ്ലാദേശ് നാവികസേന 112 ദശലക്ഷം ഡോളറിന്റെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ചിരുന്നു. കൊവിഡ് മാനദണ്ഡങ്ങളനുസരിച്ചുള്ള എല്ലാ മുൻ കരുതലുകളും സ്വീകരിച്ചതായും അഭയാർത്ഥികൾക്കുള്ള ഭക്ഷണം ബംഗ്ലാദേശ് സർക്കാർ തന്നെ ഏർപ്പെടുത്തിയതായും അഭയാർത്ഥികൾക്കൊപ്പം സഞ്ചരിച്ച മാധ്യമ പ്രവർത്തകൻ അറിയിച്ചു.

മാത്രമല്ല, അഭയാർത്ഥികളുടെ സുരക്ഷയെ കുറിച്ചോർത്ത് അന്താരാഷ്ട്ര സമൂഹം ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്ന് ഭാഷൺ ചാറിന്റെ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പമെന്റ് ഡയറക്ടർ കൊമോഡോർ അബ്ദുല്ല അൽ മാമുൻ ചൗധരി വ്യക്തമാക്കി. ദ്വീപിൽ സന്ദർശിച്ചാൽ ദ്വീപിലെ സൗകര്യങ്ങളെകുറിച്ച് മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights Bangladesh sends first group of Rohingya refugees to remote islands

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top