Advertisement

ഡിജിപിയുടെ ഓണ്‍ലൈന്‍ അദാലത്ത്; 18 ന് പരിഗണിക്കുക കൊല്ലം ജില്ലയിലെ പരാതികള്‍

December 4, 2020
Google News 2 minutes Read

സംസ്ഥാന പൊലീസ് മേധാവിയുടെ ഈമാസം 18 ന് നടക്കുന്ന ഓണ്‍ലൈന്‍ പരാതി പരിഹാര പരിപാടിയില്‍ കൊല്ലം സിറ്റി, റൂറല്‍ എന്നിവിടങ്ങളിലെ പരാതികള്‍ പരിഗണിക്കും. പരാതികള്‍ spctalks.pol@kerala.gov.in എന്ന വിലാസത്തില്‍ ഈ മാസം 15 ന് മുമ്പ് ലഭിക്കണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.

‘എസ്പിസി ടോക്ക് വിത്ത് കോപ്‌സ്’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ സര്‍വീസില്‍ ഉള്ളതും വിരമിച്ചതുമായ പൊലീസ് ഉദ്യോഗസ്ഥരുടെ സര്‍വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പൊലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്റെ പ്രത്യേകത. പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാം. രണ്ട് പൊലീസ് ജില്ലകളില്‍ നിന്നുള്ള പരാതികള്‍ വീതം എല്ലാ ആഴ്ചയും ഓണ്‍ലൈനായി പരിഗണിക്കാനാണ് ഉദ്ദേശിക്കുന്നത്.

കണ്ണൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലെ പരാതികളാണ് കഴിഞ്ഞ ആഴ്ചകളില്‍ സംസ്ഥാന പൊലീസ് മേധാവി പരിഗണിച്ചത്.

Story Highlights DGP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here