കർഷക പ്രതിഷേധം; ഡൽഹി അതിർത്തികളിലേക്ക് കർഷക പ്രവാഹം

Farmers protest Delhi borders

ഡൽഹി അതിർത്തികളിലേക്ക് കർഷക പ്രവാഹം. കാർഷിക നിയമം പിൻവലിക്കും വരെ സമരം ശക്തമാക്കാനാണ് തീരുമാനം. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കുടൂതൽ കർഷകർ അതിർത്തികളിൽ എത്തിക്കൊണ്ടിരിക്കുകയാണ്. മീററ്റ് – ഡൽഹി ദേശീയപാത ഇന്നും കർഷകർ ഉപരോധിച്ചു.

ഒമ്പതാം ദിവസത്തിലേക്ക് കടന്ന് കർഷകസമരം ഡൽഹി അതിർത്തികളിൽ ശക്തമാണ്. ഗാസിപൂരിന് പുറമേ നോയിഡ, തിക്രി, ഗുരുഗ്രാം എന്നിവിടങ്ങളിൽ അതിർത്തികൾ കേന്ദ്രീകരിച്ച് പ്രതിഷേധം നടക്കുകയാണ്. ഡിഎൻഡി എക്സ്പ്രസ് വേ വഴിയും, ചില്ല അതിർത്തി വഴിയും ഡൽഹിയിലേക്കുള്ള ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ഗാസിപൂരിൽ നൂറിലധികം ട്രാക്ടറുകൾ എത്തിയിട്ടുണ്ട്. ഏത് നിമിഷവും സമരം ശക്തമാക്കാൻ സജ്ജരായാണ് പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് കർഷകർ അതിർത്തികളിൽ എത്തുന്നത്.

45 ലധികം കമ്പനി അർദ്ധസൈനികരെയാണ് പ്രതിഷേധം കനക്കുന്ന നഗരാതിർത്തിക്കള്ളിൽ വിന്യസിച്ചിരിക്കുന്നത്. കായികതാരങ്ങൾക്ക് പുറമേ പഞ്ചാബിലെ എഴുത്തുകാരും പുരസ്കാരം സർക്കാറിന് തിരികെ നൽകുമെന്ന് പ്രഖ്യാപിച്ച സമരക്കാർക്ക് ഐക്യദാർഢ്യവുമായി രംഗത്തുവന്നു.

Read Also : കർഷക പ്രതിഷേധം; ഭാവിപരിപാടികൾ തീരുമാനിക്കാൻ ഇന്ന് ഉച്ചക്ക് യോഗം

നിയമത്തിൽ ഭേദഗതി കൊണ്ടുവരാമെന്ന കേന്ദ്രസർക്കാർ നിർദേശം ഇന്നലെ കർഷക സംഘടനകൾ തള്ളിയിരുന്നു. ഇന്നലെ ഏഴ് മണിക്കൂറിലേറെ നീണ്ട ചർച്ചയിൽ നേരിയ പുരോഗതിയുണ്ടായെങ്കിലും കാര്യമായ വഴിത്തിരിവിലേക്ക് എത്താൻ സാധിച്ചില്ല. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും ഭേദഗതികൾ ആകാമെന്നുമാണ് കേന്ദ്രസർക്കാർ നിലപാട്. എന്നാൽ കാർഷിക നിയമങ്ങൾ പിൻവലിക്കുക തന്നെ വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കർഷക സംഘടനകൾ.

Story Highlights Farmers protest; Peasant influx to Delhi borders

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top