Advertisement

മധ്യപ്രദേശിലെ സൈക്കോ കില്ലർ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

December 4, 2020
Google News 1 minute Read

മധ്യപ്രദേശിലെ ര​ത്‌​ല​ത്തി​ൽ സൈ​ക്കോ കി​ല്ല​ർ എന്നറിയപ്പെട്ടിരുന്ന കൊലയാളിയെ പൊലീസ് വധിച്ചു. ഗു​ജ​റാ​ത്തി​ലെ ദാ​ഹോ​ദ് സ്വ​ദേ​ശി​യാ​യ ദി​ലീ​പ് ദേ​വ​ൽ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ദിലീപ് ദേവൽ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു.

പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെയാണ് ദിലീപ് ദേവൽ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ അഞ്ച് പൊലീസുകാർക്ക് പരുക്കേൽക്കുകയും ചെയ്തു. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ദേ​വ​ലി​നെ​തി​രെ ആ​റ് കൊ​ല​ക്കേ​സു​ക​ളാ​ണു​ള്ള​ത്. ര​ത്‌​ല​ത്തി​ൽ‌ ദേ​വ​ലും സം​ഘ​വും ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​രെ കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

കവർച്ചയ്ക്കിടെയാണ് മിക്ക കൊലപാതകങ്ങളും അരങ്ങേറിയത്. പ്രാ​യ​മാ​യ​വ​ർ താ​മ​സി​ക്കു​ന്ന വീ​ടു​ക​ളാ​ണ് ഇ​യാ​ൾ ക​വ​ർ​ച്ച ന​ട​ത്താ​ൻ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ജൂ​ണി​ൽ ഒ​രു സ്ത്രീ​യെ​യും ഇ​യാ​ൾ കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ദേ​വ​ലി​ന്‍റെ കൂ​ട്ടാ​ളി​ക​ളാ​യ മൂ​ന്നു പേ​രെ പൊലീസ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

Story Highlights Madhya Pradesh’s “Psychopathic Killer” Killed In Encounter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here