വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശിക തലത്തില്‍ പോലും ധാരണകളില്ല: ഉമ്മന്‍ചാണ്ടി

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശിക തലത്തില്‍ പോലും ധാരണകളില്ലെന്ന് ഉമ്മന്‍ചാണ്ടി. യുഡിഎഫ് ഒറ്റക്കെട്ടാണ്. സഖ്യം വേണ്ടെന്നതാണ് മുന്നണി തീരുമാനമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കാസര്‍ഗോഡെത്തിയതായിരുന്നു ഉമ്മന്‍ചാണ്ടി.

പ്രാദേശിക നീക്കുപോക്കുകള്‍ അനുവദിച്ചിട്ടുണ്ടെന്ന യുഡിഎഫ് കണ്‍വീനര്‍ എം. എം. ഹസന്റെ പ്രതികരണത്തെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കാസര്‍ഗോഡെത്തിയ അദ്ദേഹം പെരിയയില്‍ കൊല്ലപ്പെട്ട ശരത്ത് ലാലിന്റെയും കൃപേഷിന്റെയും സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

Story Highlights no understanding with the Welfare Party even at the local level: Oommen Chandy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top