സമൂഹ മാധ്യമ പ്രചാരണം; ചെലവ് ചുരുക്കലിനിടെ ദേശീയ തലത്തില്‍ ഏജന്‍സിക്കായി റീ ടെണ്ടര്‍ വിളിച്ച് സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാരിന്റെ സമൂഹ മാധ്യമ പ്രചാരണത്തിനായി ദേശീയ തലത്തിലുള്ള ഏജന്‍സിക്കായി റീ ടെണ്ടര്‍ വിളിച്ചു. ആദ്യ ടെണ്ടറിന് മികച്ച പ്രതികരണമില്ലെന്ന് വിലയിരുത്തിയാണ് റീ ടെണ്ടര്‍ വിളിച്ചത്. അഞ്ച് വ്യവസ്ഥകളില്‍ ഇളവ് അനുവദിച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ പുതിയ നടപടി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചെലവ് ചുരുക്കലിനിടെയാണ് ദേശീയ തലത്തിലുള്ള ഏജന്‍സിയെ നിയമിക്കുന്നത്.

Read Also : പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ വിലക്കിയ സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ

തുടര്‍ന്ന് വ്യവസ്ഥകളില്‍ ഇളവ് വരുത്തി റീ ടെണ്ടര്‍ വിളിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ടെണ്ടര്‍ ഇവാല്യുവേഷന്‍ കമ്മിറ്റിയാണ് ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചത്. പ്രവര്‍ത്തന പരിചയത്തിനുള്ള പദ്ധതി തുകയിലാണ് ഇളവ്.

2018 മുതല്‍ 2020 വരെയുള്ള സാമ്പത്തിക വര്‍ഷം 50 ലക്ഷം രൂപയുടെ പദ്ധതി ഏറ്റെടുത്ത് നടത്തിയവര്‍ക്ക് മാത്രമേ ടെണ്ടറില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇതു 15 ലക്ഷമായി കുറച്ചു. ഇതിലൂടെ കൂടുതല്‍ ഏജന്‍സികള്‍ ടെണ്ടറില്‍ പങ്കെടുക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ നിലവില്‍ പിആര്‍ഡിയും സി-ഡിറ്റുമുണ്ട്. ഇതിനു പുറമെ വിവിധ പദ്ധതികളിലായി മറ്റു പി ആര്‍ ഏജന്‍സികളും പ്രവര്‍ത്തിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചെലവ് ചുരുക്കല്‍ നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ദേശീയ തലത്തിലുള്ള ഏജന്‍സിയെ പ്രചാരണത്തിന് നിയമിക്കുന്നത്.

Story Highlights social media, kerala government, tender

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top