മൂന്നാംവട്ട ചർച്ചയും പരാജയം; ബുധനാഴ്ച വീണ്ടും ചർച്ച നടത്താമെന്ന് കേന്ദ്ര സർക്കാർ

farmers center talk again on dec 9

കർഷകരുമായുള്ള കേന്ദ്ര സർക്കാർ ചർച്ച വീണ്ടും പരാജയം. തിങ്കളാഴ്ച വീണ്ടും ചർച്ച നടത്താമെന്ന് യോഗത്തിൽ കേന്ദ്ര സർക്കാർ അറിയിച്ചു. വീണ്ടും ചർച്ച നടത്താൻ ഇരു കൂട്ടരും സമ്മതിച്ചിട്ടുണ്ട്.

കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ച് തന്നെ നിൽക്കുകയാണ് കേന്ദ്ര സർക്കാർ. കാർഷിക നിയമത്തിൽ എട്ട് ഭേദതഗതികൾ വരുത്താമെന്ന് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചിരുന്നു. എന്നാൽ ഭേദഗതികൾ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്ന് കർഷകർ പറഞ്ഞു. ഭേദഗതി അംഗീകരിക്കാൻ തയാറല്ലെന്നും കർഷക സംഘടനകൾ കൂട്ടിച്ചേർത്തു. ഇരുവിഭാ​ഗവും സമവായത്തിലെത്താതെ തങ്ങളുടെ നിലപാടിൽ ഉറച്ച് നിന്നതോടെയാണ് ചർച്ച പരാജയമായത്.

കേന്ദ്രസർക്കാർ കോർപ്പറേറ്റുകളുടെ സമ്മർദത്തിലാണെന്ന് കർഷക സംഘടനകൾ ചർച്ചയ്ക്കിടെ ആരോപിച്ചു. കേന്ദ്രം നിലപാട് മാറ്റിയില്ലെങ്കിൽ ചർച്ച ബഹിഷ്ക്കരിക്കാമെന്ന ആലോചനയിലായിരുന്നു ആദ്യം കർഷക സംഘടനകളെങ്കിലും, പിന്നീട് വീണ്ടും ചർച്ചയ്ക്ക് വരാൻ സമ്മതം അറിയിക്കുകയായിരുന്നു.

Story Highlights farmers-center talk again on dec 9

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top