കർഷക സമരത്തിന് പിന്തുണ; വിവാഹപന്തലിലേക്ക് ട്രാക്ടർ ഓടിച്ച് വരൻ

groom drives tractor declaring solidarity to farmers protest

അന്നം നൽകുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി പേരാണ് കർഷക സമരഭൂമിയിൽ എത്തുന്നത്. ബോളിവുഡ് താരങ്ങളായ ദിൽജിത്ത് ദൊസൻജിത്ത്, റിതേഷ് ദേശ്മുഖ് അടക്കമുള്ളവർ നവമാധ്യമങ്ങളിലൂടെയും കർഷക സമരത്തിന് പിന്തുണയേകുന്നു. അതിനിടെ കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലിനെതിരെ വേറിട്ടൊരു പ്രതിഷേധത്തിനാണ് ഹരിയാന ഇന്ന് സാക്ഷ്യം വഹിച്ചത്.

ഹരിയാനയിലെ കർണാലിൽ സ്വന്തം വിവാഹ പന്തലിലേക്ക് ട്രാക്ടർ ഓടിച്ച് എത്തിയ വരൻ സമൂഹമാധ്യമങ്ങളിലെ താരമാവുകയാണ്. ഇന്ന് വൈകീട്ടായിരുന്നു വരന്റെ വിവാഹം. ഉച്ചയോടെ ട്രാക്ടറോടിച്ച് വരൻ വിവാഹ പന്തലിൽ എത്തി.

നമ്മൾ ന​ഗരത്തിലേക്ക് പാലായനം ചെയ്തവരായിരിക്കാം, പക്ഷേ നമ്മുടെ വേരുകൾ ഇപ്പോഴും കൃഷിയിലാണ്- വരൻ പറയുന്നു. കർഷകർക്ക് പൊതുജനത്തിന്റെ പിന്തുണയുണ്ടെന്ന് കാണിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് വരൻ മാധ്യമങ്ങളോട് പറഞ്ഞു.

മാത്രമല്ല വിവാഹം ലളിതമായി നടത്തി ബാക്കി വരുന്ന പണം കർഷകർക്കായി നൽകാനാണ് ഈ കുടുംബം തീരുമാനിച്ചിരിക്കുന്നത്.

Story Highlights farmers protest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top