Advertisement

കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ഖേൽരത്ന പുരസ്കാരം മടക്കി നൽകും: ബോക്സിം​ഗ് താരം വിജേന്ദർ സിം​ഗ്

December 6, 2020
Google News 1 minute Read

കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം മടക്കി നൽകുമെന്ന് ബോക്സിം​ഗ് താരം വിജേന്ദർ സിംഗ്. സിംഗുവിലെ പ്രക്ഷോഭ വേദിയിലാണ് വിജേന്ദർ സിംഗ് ഇക്കാര്യം പ്രഖ്യാപിച്ചത്. സമരത്തിന് എല്ലാവിധ പിന്തുണയുണ്ടാകുമെന്നും ബോക്സിം​ഗ് താരം വ്യക്തമാക്കി.

ഞായറാഴ്ച സിം​ഗു അതിർത്തിയിൽ നടന്ന പ്രതിഷേധത്തിൽ പഞ്ചാബിൽ നിന്നുള്ള അഞ്ച് മുൻ കായിക താരങ്ങളും പങ്കെടുത്തു. അർജുന അവാർഡ് ജേതാക്കളായ രാജ്ബീർ കൗർ, ഹോക്കി താരം ​ഗുർമെയിൽ സിം​ഗ്, മുൻ ​ഗുസ്തി താരം കർതാർ സിം​ഗ്, മുൻ ബോക്സർ ജയ്പാൽ സിം​ഗ്, ധ്യാൻ ചന്ദ് അവാർഡ് ജേതാവ് അജിത് സിം​ഗ് എന്നിവരാണ് പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത്.

കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. സിം​ഗുവിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്ന പ്രതിഷേധത്തിൽ നിരവധി പേരാണ് പങ്കെടുത്തത്. കർഷകർക്ക് പിന്തുണയുമായി നിരവധി പ്രമുഖർ രം​ഗത്തെത്തിയിട്ടുണ്ട്.

Story Highlights Boxer Vijender Singh joins protesting farmers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here