പ്രചാരണവും പ്രതിഷേധവും; പ്രചാരണ ബോർഡുകളിൽ വ്യത്യസ്തത തീർത്ത് കലാകാരന്മാർ

ഡിജിറ്റലായി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ പൊടിപൊടിക്കുമ്പോൾ പത്തനംതിട്ട റാന്നിയിൽ നിന്നൊരു വേറിട്ട കാഴ്ച. റാന്നി ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പ്രചരണ ബോർഡുകൾ ഒരുക്കിയിരിക്കുന്നത് തുണിയിലാണ്. അത് വരച്ചതാകട്ടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരും. ഇത് ഒരു പ്രതിഷേധം കൂടിയാണ്.

കുറെ കലാകാരന്മാർ റോഡരികിലിരുന്ന് തുണിയിൽ സ്ഥാനാർത്ഥിയുടെ ചിത്രം വരച്ച് പ്രചാരണ ബോർഡുകൾ തയാറാക്കുന്നു. ഒരു പഴയകാല ഓർമ പോലെ. വിവിധ ദേശങ്ങളിൽ നിന്നെത്തിയ കൊമേർഷ്യൽ ആർട്ടിസ്റ്റുകളാണ് റാന്നി ഗ്രാമപഞ്ചായത് മൂന്നാം വാർഡ് സ്വതന്ത്ര സ്ഥാനാർത്ഥി സനൂപ് രാജിന് വേണ്ടി ബോർഡുകൾ തയാറാക്കിയത്. കേരള കൊമേർഷ്യൽ ആർട്ടിസ്‌റ് വെൽഫെയർ അസോസിയേഷൻ ന്റെ രക്ഷാധികാരിയാണ് അനൂപ്. ഇവർക്കൊപ്പം സ്ഥാനാർത്ഥിയും വരച്ചു സ്വന്തം ചിത്രം.

ഡിജിറ്റൽ യുഗത്തിൽ എന്തിനും ഏതിനും യന്ത്രങ്ങളെ ആശ്രയിക്കുമ്പോൾ തുണിയിൽ തങ്ങളുടെ കരവിരുത് തെളിയിക്കുക കൂടിയായിരുന്നു ഇവർ. എന്നാൽ, ഇതൊരു തെരഞ്ഞെടുപ്പ് പ്രചരണം മാത്രമല്ല. ഫ്‌ളക്‌സിന്റെ കടന്നു വരവോടെ പരസ്യ രംഗത്തെ കലാകാരന്മാരുടെ ജീവിതം പ്രതിസന്ധിയിലാണ്. തെരഞ്ഞെടുപ്പ് പ്രചരണ രീതിയിലെ മാറ്റവും ചട്ടങ്ങളും ചിലവ് ചുരുക്കലും പ്രതിസന്ധിക്ക് ആക്കം കൂട്ടി.
തൊഴിൽ നഷ്ടപ്പെട്ട ഒരു വിഭാഗത്തിന്റെ പ്രശ്‌നങ്ങൾ അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നതിലുള്ള പ്രതിഷേധം കൂടിയായിരുന്നു ഇത്. വയനാട്, പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നായി പതിനഞ്ചോളം കലാകാരന്മാരാണ് അനൂപ് രാജിന് പിന്തുണയുമായി എത്തിയത്.

Story Highlights Campaign and protest; Artists make a difference on campaign boards

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top