Advertisement

ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി-20 ഇന്ന്: പരുക്കിൽ കുരുങ്ങി ആതിഥേയർ; സഞ്ജു ടീമിൽ തുടരും

December 6, 2020
Google News 2 minutes Read
india australia 2nd t-20

ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ രണ്ടാം ടി-20 ഇന്ന്. ആദ്യ ടി-20 മത്സരം ഇന്ത്യ വിജയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ മത്സരം വിജയിച്ച് പരമ്പര സമനില പിടിക്കാനാവും ഓസ്ട്രേലിയയുടെ ശ്രമം. അതേസമയം, ഏകദിന പരമ്പര നഷ്ടമായ ഇന്ത്യയാവട്ടെ ഈ മത്സരം വിജയിച്ച് ടി-20 പരമ്പര സ്വന്തമാക്കാനായാവും ഇറങ്ങുക.

പരുക്കാണ് ആതിഥേയരെ അലട്ടുന്ന പ്രശ്നം. ഡേവിഡ് വാർണർ, ആഷ്ടൺ അഗാർ, മാർക്കസ് സ്റ്റോയിനിസ്, മിച്ചൽ മാർഷ് എന്നിവർക്ക് നേരത്തെ പരുക്കേറ്റിരുന്നു. ഫിഞ്ചിനും പരുക്കാണ്. ഇന്ന് കളിക്കുമോ ഇല്ലയോ എന്നതിൽ വ്യക്തതയില്ല. മിച്ചൽ സ്റ്റാർക്ക് ആവട്ടെ കുടുംബപരമായ പ്രശ്നങ്ങളെ തുടർന്ന് നാട്ടിലേക്ക് മടങ്ങി.

പരുക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് പകരം യുസ്‌വേന്ദ്ര ചഹാൽ ഇറങ്ങും. കഴിഞ്ഞ മത്സരത്തിൽ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങി കളിയിലെ താരമായ ചഹാലിനൊപ്പം ബുംറയെ കളിയിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ട്. ആദ്യ ടി-20യിൽ വിശ്രമം അനുവദിച്ച താരം മുഹമ്മദ് ഷമിക്ക് പകരം എത്തിയേക്കും. ആദ്യ മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം നടത്തിയ മലയാളി താരം സഞ്ജു സാംസൺ ടീമിൽ തുടരും.

Read Also : കുടുംബപരമായ പ്രശ്നങ്ങൾ; ടി-20 പരമ്പരയിൽ നിന്ന് മിച്ചൽ സ്റ്റാർക് പിന്മാറി

ഫിഞ്ച് പരുക്കേറ്റ് പുറത്തിരുന്നാൽ അലക്സ് കാരി ടീമിലെത്തും. അങ്ങനെയെങ്കിൽ കഴിഞ്ഞ മത്സരത്തിൽ മെല്ലെപ്പോക്ക് നടത്തിയ ഡാർസി ഷോർട്ട് ടീമിൽ തുടരും. ഷോർട്ടിനു പകരം ലെബുഷെയ്നെ പരീക്ഷിക്കാനും സാധ്യതയുണ്ട്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ടീമിൽ നിന്ന് പിൻമാറിയ മിച്ചൽ സ്റ്റാർക്കിനു പകരം ആന്ദ്രൂ തൈയോ പുതുമുഖം ഡാനിയൽ സാംസോ ഇന്ന് കളിക്കും.

Story Highlights india australia 2nd t-20 today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here