രണ്ടാം ടി-20; ഓസ്ട്രേലിയ ബാറ്റ് ചെയ്യും; രണ്ട് ടീമുകളിലും മൂന്ന് മാറ്റങ്ങൾ വീതം

ഇന്ത്യക്കെതിരായ രണ്ടാമത്തെ ടി-20യിൽ ഓസ്ട്രേലിയ ബാറ്റ് ചെയ്യും. ഇരു ടീമുകളും മൂന്ന് മാറ്റങ്ങൾ വീതമാണ് വരുത്തിയിരിക്കുന്നത്. രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മനീഷ് പാണ്ഡെ എന്നിവർക്ക് പകരം യുസ്‌വേന്ദ്ര ചഹാൽ, ഷർദ്ദുൽ താക്കൂർ, ശ്രേയാസ് അയ്യർ എന്നിവർ ടീമിലെത്തി. പരുക്കായതിനാലാണ് പാണ്ഡെയെ പുറത്താക്കിയത്.
ആരോൺ ഫിഞ്ച്, ജോഷ് ഹേസൽവുഡ്, മിച്ചൽ സ്റ്റാർക്ക് എന്നിവരാണ് ഓസ്ട്രേലിയ ടീമിൽ നിന്ന് പുറത്തായത്. ഫിഞ്ചിനു പരുക്കാണ്. സ്റ്റാർക്ക് നാട്ടിലേക്ക് മടങ്ങി. ഡാനിയൽ സാംസ്, മാർക്കസ് സ്റ്റോയിനിസ്, ആന്ദ്രൂ തൈ എന്നിവർ ഇവർക്കു പകരം ടീമിലെത്തി.
Read Also : ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി-20 ഇന്ന്: പരുക്കിൽ കുരുങ്ങി ആതിഥേയർ; സഞ്ജു ടീമിൽ തുടരും
ആദ്യ ടി-20 മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. 11 റൺസിനാണ് ഇന്ത്യ വിജയിച്ചത്. അതുകൊണ്ട് തന്നെ ഈ മത്സരം വിജയിച്ച് പരമ്പര സമനില പിടിക്കാനാവും ഓസ്ട്രേലിയയുടെ ശ്രമം. അതേസമയം, ഏകദിന പരമ്പര നഷ്ടമായ ഇന്ത്യയാവട്ടെ ഈ മത്സരം വിജയിച്ച് ടി-20 പരമ്പര സ്വന്തമാക്കാനായാവും ഇറങ്ങുക.
Story Highlights – india australia 2nd t20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here