കർഷക പ്രതിഷേധത്തെ പിന്തുണച്ച് റാലി; തേജസ്വി യാദവിനും കൂട്ടാളികൾക്കുമെതിരെ കേസ്

Rally farmers Tejaswi Yadav

കർഷക പ്രതിഷേധത്തെ പിന്തുണച്ച് പട്ന റാലി നടത്തിയ ആർജെഡി നേതാവ് തേജസ്വി യാദവിനും കൂട്ടാളികൾക്കുമെതിരെ കേസ്. തേജസ്വിക്കൊപ്പം മറ്റ് 18 പേർക്കെതിരെയാണ് ബിഹാർ പൊലീസ് കേസെടുത്തത്. അനുമതി വാങ്ങാതെ റാലി നടത്തിയതിനാണ് കേസ്. റാലി നടത്തിയതിലൂടെ കൊവിഡ് പടർത്താൻ ശ്രമിച്ചു എന്നും പൊലീസ് പറയുന്നു. പട്നയിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് തേജസ്വി കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് റാലി നടത്തിയത്.

അതേസമയം, കേസെടുത്തതിനു പിന്നാലെ തന്നെ ധൈര്യമുണ്ടെങ്കിൽ അറസ്റ്റ് ചെയ്യൂ എന്ന് തേജസ്വി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വെല്ലുവിളിച്ചു. “ഭീരുവായ ഒരു മുഖ്യമന്ത്രിയാണ് ബിഹാർ ഭരിക്കുന്നത്. കർഷകർക്കെതിരെ ശബ്ദമുയർത്തിയതിന് കേസെടുത്തിരുന്നു. ധൈര്യമുണ്ടെങ്കിൽ എന്നെ അറസ്റ്റ് ചെയ്യൂ. അല്ലെങ്കിൽ സ്വയം കീഴടങ്ങും.”- അദ്ദേഹം പറഞ്ഞു.

Read Also : കര്‍ഷക പ്രക്ഷോഭം; സമരത്തിന് തീവ്രത കൂട്ടാന്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ഷകര്‍ അതിര്‍ത്തിയിലേക്ക്

അതേസമയം, കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ കേന്ദ്രസർക്കാരിന് മേൽ സമ്മർദ്ദം കൂടുതൽ ശക്തമാക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് യോഗം ചേർന്ന് ഭാവിപരിപാടികൾ തീരുമാനിക്കും. ഡൽഹി-ഹരിയാന അതിർത്തിയായ സിംഗുവിലാണ് കിസാൻ മുക്തി മോർച്ച നേതാക്കൾ യോഗം ചേരുന്നത്. അതേസമയം, കൂടുതൽ സംസ്ഥാനങ്ങളിൽ നിന്ന് കർഷകർ ഡൽഹി ലക്ഷ്യമാക്കി നീങ്ങി തുടങ്ങി. രാജ്യതലസ്ഥാനത്ത് സുരക്ഷാ സന്നാഹം വർധിപ്പിച്ചു.

Story Highlights Rally in support of farmers’ protest; Case against Tejaswi Yadav and associates

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top