സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകം: ബിജെപിക്കെതിരെ ജനവികാരം ഉയരണം; സംസ്ഥാന സെക്രട്ടേറിയറ്റ്

CPIM activist's murder: Public sentiment against BJP rises; State Secretariat

കൊല്ലം മണ്‍റോതുരുത്തില്‍ സിപിഐഎം പ്രവര്‍ത്തകന്‍ മണിലാലിനെ കൊലപ്പെടുത്തിയ ബിജെപിക്കെതിരെ ശക്തമായ ജനവികാരം ഉയരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന പ്രസിഡന്റില്‍ നിന്നും നേരിട്ട് അംഗത്വമെടുത്തയാളാണ് കൊലപാതകം നടത്തിയതെന്നും സെക്രട്ടേറിയറ്റ് ആരോപിച്ചു.

കഴിഞ്ഞ നാലു മാസത്തിനുള്ളില്‍ കൊല ചെയ്യപ്പെടുന്ന അഞ്ചാമത്തെ സിപിഐഎം പ്രവര്‍ത്തകനാണ് മണിലാല്‍. കൊലപാതക പരമ്പര നടത്തി പ്രകോപനം സൃഷ്ടിക്കാനുള്ള ബിജെപി-കോണ്‍ഗ്രസ് ശ്രമത്തെ സംയമനത്തോടെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാന്‍ കഴിയണം. തെരഞ്ഞെടുപ്പ് സന്ദര്‍ഭത്തില്‍ പോലും രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കാനുള്ള ശ്രമം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും എന്നും പ്രസ്താവനയില്‍ പറയുന്നു. കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളായി മാറി ആധുനിക സമൂഹത്തിന് അപമാനമായ ബിജെപിക്കും കോണ്‍ഗ്രസിനും തക്കതായ മറുപടി ഈ തെരഞ്ഞെടുപ്പില്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുതായും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

Story Highlights CPIM activist’s murder: Public sentiment against BJP rises; State Secretariat

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top