കസ്റ്റംസിന് വീണ്ടും സിആർപിഎഫ് സുരക്ഷ; ഉത്തരവിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

കസ്റ്റംസിന് സിആർപിഎഫ് സുരക്ഷ പിന്‍വലിച്ച നടപടി തിരുത്തി. കസ്റ്റംസിന് വീണ്ടും സിആർപിഎഫ് സുരക്ഷ നൽകാൻ നിർദേശിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന സംഘത്തിനാണ് സുരക്ഷ നല്‍കുക. നേരത്തെ സുരക്ഷ പിന്‍വലിച്ചതിനെതിരെ കസ്റ്റംസ് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
നേരത്തെ സിആർപിഎഫ് സുരക്ഷ പിൻവലിച്ച് പകരം സംസ്ഥാന പൊലീസിന്റെ സഹായം തേടാൻ കേന്ദ്രം നിർദേശിച്ചിരുന്നു. എന്നാൽ ഇതിൽ അതൃപ്തി അറിയിച്ച് കസ്റ്റംസ് നൽകിയ പരാതിയെ തുടർന്നാണ് വീണ്ടും സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തുന്നത്.
സ്വർണക്കടത്ത് റാക്കറ്റിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർക്കും പ്രതികൾക്കും സുരക്ഷാ ഭീഷണി ഉണ്ടെന്ന ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ജൂലൈ മുതൽ കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്തിന് സിആർപിഎഫ് സുരക്ഷ നൽകിയത്.
Story Highlights – crpf, customs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here