മിഗ്-29 അപകടം: കാണാതായ വൈമാനികന്റെ മൃതദേഹം കണ്ടെത്തി

മിഗ് -29 വിമാനാപകടത്തെ തുടർന്ന് കാണാതായ വൈമാനികന്റെ മൃതദേഹം കണ്ടെത്തി. കമാൻഡർ നിശാന്ത് സിംഗിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഗോവ തീരത്ത് നിന്ന് 30 മൈൽ അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്.
നവംബർ 26നാണ് മിഗ്-29 അപകടത്തിൽപ്പെടുന്നത്. ആഎൻഎസ് വിക്രമാദിത്യയിൽ നിന്ന് പറന്ന് പൊങ്ങിയ മിഗ്-29 വൈകീട്ട് 5 മണിയോടെ അറബിക്കടലിൽ പതിക്കുകയായിരുന്നു.
സിംഗിന്റെ കോ പൈലറ്റിന് അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ സാധിച്ചുവെങ്കിലും നിശാന്ത് സിംഗിനെ കണ്ടെത്താനായിരുന്നില്ല. അപകടം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് നിശാന്ത് സിംഗിന്റെ മൃതദേഹം ലഭിക്കുന്നത്.
Story Highlights – missing pilot of mig 29 found
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here