100 ന്യൂസ്- മാതൃകയാണ് വാർത്തയുടെ ഈ സെഞ്ചുറി

100 news malayalis fav bulletin
  • അരവിന്ദ് വി

ടെലിവിഷനിൽ പ്രത്യേകിച്ച് വാർത്താ ചാനലിന്റെ കാര്യത്തിൽ ഒരു മാതൃക സൃഷ്ടിക്കുക എന്നത് അത്ര നിസ്സാരമല്ല. മലയാളത്തിലാകുമ്പോ അത് കഠിനം തന്നെ. അത്ര പെട്ടെന്നൊന്നും വകവെച്ചു തരാത്ത മലയാളം ടെലിവിഷൻ വാർത്താലോകത്ത് മാതൃകകളുടെ മാല തന്നെ തീർത്ത് മുന്നേറുകയാണ് 24 . ടെലിവിഷൻ ബോക്സ് ഓഫീസ് ആയ ബാർക്ക് ചുമരുകൾ ആഞ്ഞു കുലുങ്ങിയത് 100 ന്യൂസ് തീർത്ത പ്രകമ്പനം കൊണ്ടാണ്.

ബാർക്ക് കുലുങ്ങിയാൽ പിന്നെ ആർക്കും ഇരിക്കപ്പൊറുതി ഉണ്ടാകില്ല. 25 , 50 , 75 വാർത്തകളുമായി എല്ലാവരും ഇറങ്ങി. ഏൽക്കാത്തത് കൊണ്ട് പിന്നെ എണ്ണം പോലും തെറ്റിക്കാതെ 100 വാർത്തകൾ തികച്ചും അയൽക്കാർ പയറ്റുന്നുണ്ട്. 100 ന്യൂസ് മാതൃകയായി എല്ലാ വാർത്താ ചാനലുകളിലും സമാന ബുള്ളറ്റിനുകൾ പ്രത്യക്ഷപ്പെട്ടെങ്കിലും 100 ന്റെ ഒന്നാം സ്ഥാനം മറികടക്കാൻ ആർക്കുമായില്ല.

സംപ്രേഷണം തുടങ്ങിയപ്പോൾ ദിവസേന ആറ് 100 ബുള്ളറ്റിനുകളായിരുന്നു എങ്കിൽ പിന്നീടത് 9 ആയി ഉയർന്നു. മൂന്നോ നാലോ പേർ മാത്രം ഉണ്ടായിരുന്ന 100 ന്യൂസ് ഡെസ്ക് ഒരു പ്രത്യേക ഡിവിഷന്റെ പരിഗണനയോടെ 12 ലധികം പേരുള്ള ഒരു ന്യൂസ് ഡെസ്ക് ആയി മാറി.

100 വാർത്ത മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായി എന്ന സത്യത്തെ ഉൾക്കൊണ്ട് അതെ പ്രാധാന്യത്തോടെ തന്നെ വാർത്തകളിലും അത് വിന്യസിക്കുന്നതിലും കാലോചിതമായ പരിഷ്‌കാരങ്ങൾ വരുത്തി. കോവിഡ് പ്രതിസന്ധിയിൽ ലോകം വാർത്തകളെ ഉറ്റുനോക്കിയപ്പോൾ ഏറ്റവുമധികം അപ്‌ഡേറ്റുകൾ നൽകിയത് 100 ന്യൂസ് ആയിരുന്നു.

ദേശീയ-അന്തർദേശീയ തലത്തിലെ ഏറ്റവും ചെറിയ വാർത്തകളെ പോലും ഒരു തവണയെങ്കിലും ഉൾപ്പെടുത്തി ലോകമെമ്പാടുമുള്ള മലയാളികൾക്ക് വിവരം കൈമാറുന്ന ദൗത്യത്തിൽ കൃത്യമായ ഇടപെടലായി 100 ന്യൂസ്.

കേരളത്തിൽ പ്രാദേശിക വാർത്തകളുടെ ഒരു വലിയ സംഖ്യയുണ്ട്. പത്രങ്ങളുടെ ലോക്കൽ പേജുകളിൽ ഒതുങ്ങിപ്പോകുന്നവ. ഒരിക്കൽ പോലും ഒരു സാറ്റലൈറ്റ് വാർത്ത ചാനലിൽ ഇടം പിടിക്കാൻ സാധ്യതയില്ലാത്ത ജനകീയ വിഷയങ്ങൾ അവയിലുണ്ട്. ഈ പ്രാദേശിക വിഷയങ്ങൾക്ക് വാർത്തയുടെ വലിയ ലോകത്തിൽ മുൻനിരയിൽ തന്നെ ഇരിപ്പിടം ഒരുക്കി 100 ന്യൂസ്. പ്രാദേശികമായ ജനങ്ങളുടെ വിഷമങ്ങൾ, പ്രതിസന്ധികൾ , ചെറിയ സന്തോഷങ്ങൾ , പ്രധാന മരണങ്ങൾ, പ്രാദേശിക കാലാവസ്ഥ, മനുഷ്യരും- മൃഗങ്ങളുമായുള്ള പോരാട്ടം നടക്കുന്നയിടങ്ങൾ, പ്രാദേശിക സംസ്കരിക കേന്ദ്രങ്ങൾ… എല്ലാ വാർത്തയും ലോകമെമ്പാടുമുള്ള മലയാളികൾ കണ്ടറിഞ്ഞു. അധികാരികളിലേക്ക് അവരുടെ പ്രശ്നങ്ങൾ വേഗത്തിലെത്തി.

സാമൂഹ്യ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന തെറ്റായ വാർത്തകളെ കണ്ടെത്തി നേര് പറഞ്ഞു കൊടുക്കുന്ന ഫാക്ട് ചെക് ടീം 100 ന്യൂസിന്റെ വലിയ ശക്തിയായി. ഇക്കഴിഞ്ഞ രണ്ടു വർഷങ്ങൾ കൊണ്ട് ഫാക്ട് ചെക് പൊളിച്ചടുക്കിയത് മൂവായിരത്തിലധികം വ്യാജ വർത്തകളെയാണ്.

100 ന്യൂസ് മലയാളം ടെലിവിഷൻ വാർത്തകളിൽ ഒരു ഗെയിം ചെയ്ഞ്ചർ ആണ്. കളിയെ മാറിയുള്ളൂ , കിരീടം ഇപ്പോഴും 100 ന് തന്നെ.

Story Highlights 100 news

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top