കൊവിഡ് വാക്‌സിന്‍; സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്ര സര്‍ക്കാരുമായി കരാറിലെത്തിയേക്കുമെന്ന് സൂചന

covid vaccine; Serum Institute may agreement with the Central Government

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കേന്ദ്ര സര്‍ക്കാരുമായി കൊവിഡ് വാക്സിന്‍ വിതരണത്തില്‍ കരാറിലെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് രാജ്യത്ത് കൊവിഡ് വാക്സിന്‍ ഒരു ഡോസിന് 250 രൂപ എന്ന നിരക്കില്‍ വില നിശ്ചയിക്കാന്‍ സാധ്യതയുണ്ടെന്ന് ബിസിനസ് സ്റ്റാന്റേഡ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ സ്വകാര്യ വിപണിയില്‍ വാക്സിന് ഒരു ഡോസിന് 1,000 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്നും മറ്റ് രാജ്യങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനുമുന്‍പ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നതില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അദാര്‍ പൂനെവാല നേരത്തെ അറിയിച്ചിരുന്നു.

എന്നാല്‍, സര്‍ക്കാര്‍ കുറഞ്ഞ വിലയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി കാരാറിലേക്ക് എത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കൊവാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്ക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് കമ്പനി അപേക്ഷ നല്‍കി. ഇന്ത്യയുടെ ആദ്യ തദ്ദേശീയ കൊവിഡ് വാക്‌സിനാണ് കൊവാക്‌സിന്‍.

Story Highlights covid vaccine; Serum Institute may agreement with the Central Government

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top