സ്വര്‍ണക്കടത്ത് കേസ്; റബിന്‍സിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ കസ്റ്റംസ്

സ്വര്‍ണക്കടത്ത് കേസില്‍ റബിന്‍സിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ കസ്റ്റംസ്. ഇക്കാര്യത്തില്‍ അനുമതി തേടി എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കും. അതേസമയം, ഡോളര്‍ കടത്തില്‍ നയതന്ത്ര പ്രതിനിധികളുടെ മൊഴിയെടുക്കാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിക്കായി കാക്കുകയാണ് കസ്റ്റംസ്. സ്വര്‍ണക്കടത്ത് കേസന്വേഷിക്കുന്ന കസ്റ്റംസ് സംഘമാണ് റബിന്‍സിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ നീക്കമാരംഭിച്ചത്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിക്കായി എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കും. റബിന്‍സിന്റെ 108 സ്റ്റേറ്റ്‌മെന്റ് രേഖപ്പെടുത്തിയ ശേഷമാകും അറസ്റ്റ്.
അതേസമയം, ഡോളര്‍ കടത്ത് കേസില്‍ യുഎഇ നയതന്ത്ര പ്രതിനിധികളുടെ മൊഴിയെടുക്കാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിക്കായി കാക്കുകയാണ് കസ്റ്റംസ്. അറ്റാഷെ, കോണ്‍സുലേറ്റിലെ ഫിനാന്‍സ് ഹെഡ് ഖാലിദ് എന്നിവര്‍ കേസിലെ മുഖ്യ കണ്ണികളാണെന്ന് കസ്റ്റംസ് വെളിപ്പെടുത്തുന്നു. വിദേശകാര്യ മന്ത്രാലയം അനുവദിച്ചാല്‍ അന്വേഷണ സംഘം യുഎഇയില്‍ പോയി നടപടികള്‍ പൂര്‍ത്തിയാക്കും. നേരത്തെ സ്വര്‍ണക്കടത്ത് കേസില്‍ നയതന്ത്ര പ്രതിനിധികളുടെ മൊഴിയെടുക്കാന്‍ കസ്റ്റംസ് മൂന്ന് തവണ ആവശ്യപ്പെട്ടിട്ടും അനുമതി ലഭിച്ചിരുന്നില്ല.
Story Highlights – Gold smuggling case; Customs to record Robbins’ arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here